കൊറോണയന്ന ഭീതി യുടെ ചിറകിൽ
അറ്റു പോയ മാനവ രാശിതൻ ഗർവുകൾ.
ഒരു വൈറസിൻ മുനയിൽ നിലച്ചു പോവുന്ന മനുഷ്യജന്മങ്ങൾ.
ആയുധങ്ങൾ കൊണ്ട് ധരിത്രിയെ കീഴടക്കിയ മാനവർ ആ കുഞ്ഞനു മുന്നിൽ തല കുനിക്കുന്നു.
ചിന്താ ശേഷി നഷ്ടപ്പെട്ട മാനവരാശിക്കു ഒരു പുനർചിന്താഗതി മുളച്ചു.
ക്ലോക്കിലെ സൂചിക്ക് പിന്നിൽ പാഞ്ഞ മനുഷ്യൻ ഇന്ന് വിശ്രമവേളയിൽ പറക്കുന്നു.
ബന്ധങ്ങൾ തൻ മൂല്യങ്ങൾ മനസ്സിൽ നുകരുന്നു.
പണം ശൂന്യമാണെന്ന നഗ്ന സത്യത്തിനു മുൻപിൽ മാനവരാശി തല കുനിച്ചു വീണു.