സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/History

Schoolwiki സംരംഭത്തിൽ നിന്ന്

തു‍‍‍ഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പർശത്താൽ ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1932 ൽ ശ്രീ. സി.പി. ബാപുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തി നായി 1962-ൽ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവർക്ക് പക്ഷേ,2010 മുതൽ ഹയർസെക്കൻഡറി ആറംഭിച്ചു സമീപ പ്രദേരരശത്തൊന്നും സ്കൂൾ ഇല്ലാതിരുന്നതിനാൽ തുടർ പഠനം അസാധ്യമായിരുന്നു.


സമുഹത്തിന്റെ ഈ നിസ്സഹായവസ്ഥ മനസ്സിലാക്കി ഒഴൂർ,താനാളൂർ, പൊന്മുണ്ടം,ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളിലെ ജനസാമാന്യത്തെ അറിവിന്റെ വിശാല വിഹായസ്സിലേക്ക് കൈ പിടിച്ചുയർത്തിയ മഹാസംരഭമായിരുന്നു ഒഴൂർ‍ സി.പി.പി.എച്ച്.എം.സ്കൂൾ.

സ്കൂളിന്റെ സ്ഥാപകൻ ശ്രീ.സി.പി.പോക്കർ ആണ്.

രണ്ടു ഡിവിഷനായി തുട‍‍‍ങ്ങിയ സ്കൂൾ ‌ഇന്ന് 98 അധ്യാപകരും 6 അനധ്യാപകരും 58 ഡിവിനുമായി വളർന്ന് 4 പഞ്ചായത്തുകളിൽ നിന്നു വരുന്ന വദ്യാർത്ഥികൾക്ക് വി‌ദ്യാദാനമേകുന്നു. നാളെയുടെ നന്മകളെ കിളിർപ്പിക്കുന്ന മഹത്തായ സംരംഭത്തിൽ അദ്ധ്യാപകരും രക്ഷാ കർത്താക്കളും വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ എട്ടു മുതൽ പത്തുവരേയുള്ള ഹൈസ്ക്കൂൾ വിഭാഗത്തിൽ 1400 പേരും, സയൻസ് കൊമേഴ്സ് , ഹ്യുമാനിറ്റീസ് എന്നീ മൂന്ന് സീറ്റുകൾ ഉൾപ്പെടുന്ന ഹയർ സെക്കന്ററി വിഭാഗത്തിൽ മുന്നൂറോളംകുട്ടികളും പഠിക്കുന്നു