സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/ഫിലിം ക്ലബ്ബ്-17
ഫിലിം ക്ലബ്ബ്
ഈ സ്ക്കൂളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു ഫിലിം ക്ലബ്ബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളം അദ്ധ്യാപികയായ ശ്രീമതി ഷീജ. കെ.കെ എട്ടാം തരം മലയാളം പാഠഭാഗത്തെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിച്ചാണ് ഈ ക്ലബ്ബ് 2008ൽ പ്രവർത്തനം ആരംഭിച്ചത്. ആ വർഷത്തെ എറ്റവും മികച്ച നായകനടനുള്ള സംസ്ഥാന സർക്കാറിന്റെ അവാര്ഡ് ഈ സിനിമയ്ക്ക് ലഭിച്ചു എന്നത് ഈ പ്രവർത്തനത്തിനുള്ള പ്രോത്സാഹനമായി. പിന്നീട് ശ്രീ കല്ലേൻ പൊക്കുടനുമായും മറ്റ് പ്രമുഖ പരിസ്ഥിതി പ്രവര്ത്തകരുമായി നടത്തിയ അഭിമുഖങ്ങൾ അടക്കം ഉൾപ്പെടുത്തിയ ഒരു പരിസ്ഥിതിയെ സംബന്ധിക്കുന്ന ഒരു ഡോക്യുമെന്ററി സിനിമയും ഏറെ ശ്രദ്ധേയമായി. ഇന്ന് യൂ ട്യൂബിൽ ഏറെപ്പേർ ഈ ഡോക്യുമെന്ററി കാണുന്നുണ്ട്.