സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/വിദ്യാരംഗം/2024-25
വായനാദിനം - JUNE 19
സി.ജെ.എച്ച്.എസ് ചെമ്മനാട് പി.എൻപണിക്കർ അനുസ്മരണവും വായനാദിനാഘോഷവും ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിലെ വായനാ മാസാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം പ്രശസ്ത കവി ബാലഗോപാലൻ കാഞ്ഞങ്ങാട് നിർവഹിച്ചുകൊണ്ട് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സാമൂഹ്യ മാധ്യമ ശ്രദ്ധ നേടിയ 'മഴ നനയുന്ന വീട് ' എന്ന കവിത ഭാവാർദ്രമായി അവതരിപ്പിക്കുകയും വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന കഥകൾ പറഞ്ഞും ഉദ്ഘാടകൻ കുട്ടികളുമായി സംവദിച്ചു. മലയാളം അധ്യാപിക സതി കെ വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലികൊടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ കെ സ്കൂൾ കൺവീനർ റഫീഖ് സി എച്ച്, സ്റ്റാഫ്സെക്രട്ടറി മധുസൂദനൻ എൻ, മലയാളം അധ്യാപിക ലീന സെബാസ്റ്റ്യൻ, സംസാരിച്ചു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്ക്കൂൾ കൺവീനർ രജനി പി വി സ്വാഗതവും ഫാത്തിമ്മത്ത് നസ്രീൻ നന്ദിയും പറഞ്ഞു.