സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/അക്ഷരവൃക്ഷം/ തമാശയിലെ സത്യം

Schoolwiki സംരംഭത്തിൽ നിന്ന്
തമാശയിലെ സത്യം

നാലര വയസ്സുകാരൻ ഷാൻ കുറെ സമയമായി മുറ്റത് നിർത്തിയിരിക്കുന്ന കാറിലേക്ക് നോക്കി നിൽക്കുന്നു. ഇത് കണ്ടുകൊണ്ട് അവിടെ എത്തിയ പപ്പാ അവനോട് ചോദിച്ചു:; മോനെ കുറേ സമയമായി നീ അങ്ങോട്ട് തന്നെ തുറിച്ചു നോക്കുന്നത്? അവൻ പപ്പയുടെ കൈ പിടിച്ച് അകത്തെ മുറിയിലെത്തി. കൊറോണ വൈറസ് വാർത്തയും ചിത്രവും മിന്നിമറിയുന്ന ടീവി സ്ക്രീനിലേക്ക് കൈ ചുണ്ടി ചോദിച്ചു : പപ്പാ ഇതാണോ കൊറോണ,?

തെല്ല് ആശ്ചര്യത്തോടെ പപ്പാ തലയാട്ടി പറഞ്ഞു: അതെ മോനെ. "എങ്കിൽ ഞാൻ ആ വൈറസിനെ കണ്ടു" "എവിടെ? "

ടീവി സ്റ്റാൻഡിൽ നിന്ന് കാറിന്റെ കീയും എടുത്ത് പുറത്തേക്ക് നടന്നു ;കൂടെ പപ്പയും. ഡോർ തുറന്നു കാറിന്റെ മുമ്പിൽ തൂക്കിയിട്ടിരിക്കുന്ന ചൈനീസ് കളിപ്പാട്ടം കാണിച്ചു അവൻ പറഞ്ഞു: ദേ ഇവിടെ. ... ഇത് കേട്ട പപ്പാ തെല്ല് ആശ്ചര്യത്തോടേയും അതിലേറെ അത്ഭുതത്തോടേയും അവനെ വാരി പുണർന്നു പൊട്ടി ചിരിച്ചു.

AYSHA NAZIBA
8 E സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ