സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന് ആശംസിക്കാൻ മാത്രമേ ഇന്നത്തെ സാഹചര്യത്തിൽ കഴിയുന്നുള്ളു. ആണ്ടോടാണ്ട് മഹാവിപത്തുകൾ കൊച്ചു കേരളത്തെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒാഖിയിൽ തുടങ്ങി നിപ്പയും മലയാളനാടിനെ രണ്ടുതവണ കുളിപ്പിച്ചുകൊണ്ട് പ്രളയവും കടന്നുപ്പോയി. ഒാരോദുരന്തവും കേരളത്തെ കൂടുതൽ കരുത്തുറ്റതാക്കി. ദുരിതങ്ങളറിയാതെ വളരുന്ന തലമുറയെന്നും കഴിവില്ലാത്തവരെന്നും സമൂഹം മുദ്രകുത്തിയ പുതുതലമുറയുടെ ആത്മാർഥമായ സേവനങ്ങൾ അവരുടെ വായടപ്പിച്ചു. ഇന്ന് ഹോം ക്വാറന്റീനിൽ തളയ്ക്കപ്പെട്ടു കിടന്ന് ആലോചിക്കുമ്പോൾ ആത്മവിശ്വാസവും അഭിമാനവും പകരുന്ന കഥകൾ മാത്രമായി അതെല്ലാം മാറിയിരിക്കുന്നു. വിദേശരാജ്യങ്ങളിൽ പഠനത്തിനും ജോലിക്കും മറ്റും പോയ മലയാളികൾ തിരിച്ചെത്തിയതാണ് ഈ വൈറസ് കേരളത്തിലെത്തിയതിന്റെ കാരണം എന്നാണ് പറയപ്പെടുന്നത്. രോഗബാധിതനായ വ്യക്തിയിൽനിന്നും വൈറസ് അവൻ സമീപിക്കുന്നവരിലേക്കി വ്യാപിക്കുന്നു. പ്രധാനമായും ശ്വാസകോശമാണ് ഇവിടെ വാസസ്ഥലം. ആഴ്ചകൾക്കുള്ളിലാണ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നത്. ലോകമെമ്പാടും ഈ റാണിക്കുമ്പിൽ മുട്ടുകുത്തി. കേരളമെന്ന കൊച്ചു സംസ്ഥാനത്തിലേക്ക് ഈ റാണിയെത്തിയപ്പോൾ നാമേവരും വാതിലുകൾ കൊട്ടിയടിച്ച് അവരെ വരവേറ്റു. പരീക്ഷകൾ നിലച്ചു, ഗതാഗതം സ്തംഭിച്ചു, വിവാഹങ്ങൾ മാറ്റിവെച്ചു , പൊതുുസമ്മേളനങ്ങൾ നിർത്തലാക്കി. ഈ മാതൃക പിന്തുടർന്ന് ഇന്ത്യ മുഴുവനും ലോക്ക്ഡൗൺ പ്രഖ്യാപ്പിച്ചു. വീട്ടുകാർക്കൊപ്പം ഒരു നിമിഷം പോലും സ്വസ്ഥമായി ചിലവഴിക്കുവാൻ കഴിയാതെ ജോലിത്തിരക്കിലായിരുന്ന എല്ലാവരും ഇപ്പോൾ സ്വസ്ഥരായി വീട്ടുക്കാർക്കൊപ്പം ചിലവഴിക്കുന്നു. ചിലപ്പോൾ പലർക്കും വീട്ടുക്കാരുടെ സ്നേഹം തിരിച്ചറിയാൻ കൊറോണ വേണ്ടിവന്നിരിക്കുന്നു. എന്നാൽ ഇതുമൂലം ജോലിയുടെ മണിക്കുറുകൾ കൂടിയത് ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും പോലീസുക്കാർക്കും ഭരണകർത്താകൾക്കുമാണ്. അന്നന്നത്തെ ദിവസത്തിനുള്ള വക മാത്രം കണ്ടിരുന്ന സാധാരണക്കാരുടെ ഗതിയാണ് ദുരിതം. സൗജന്യ ഭക്ഷണവും സേവനങ്ങളുമായി അപ്പോഴും നിരത്തിലിറങ്ങി നമ്മുടെ ചുണക്കുട്ടികൾ. സേവനങ്ങൾ എല്ലാ ഭാഗത്തേക്കും എത്തിക്കാനും എല്ലാം അനുസരണയോടെ കേട്ട് ഒതുങ്ങിയിരിക്കാനും അവർ ശ്രമിച്ചു. പാതി വഴിയിൽ നിശ്ചലപ്പെട്ടുപോയ സ്വപ്നങ്ങൾ ഒരുപാടുണ്ട്. ഒരു വർഷത്തിന്റെ മുഴുവൻ പരിശ്രമത്തിന്റെയും അവസാനഫലം കാത്തിരിക്കുന്നവർ, വിവാഹ സ്വപ്നങ്ങൾ തുടങ്ങിയവയെല്ലാം വൈകാതെ പുനഃസൃഷ്ടിക്കാനാവട്ടെ. പരിശ്രമിച്ചാൽ ലഭിക്കാത്തതായിയൊന്നുമില്ലാ. പ്രാർത്ഥിക്കാം. ഇനിയെങ്കിലും പ്രകൃതിയുടെ ആവാസവ്യവസ്ഥയിലേക്ക് കടന്ന് കയറാതിരിക്കാം. കുടത്തിലെ ഭൂതങ്ങളെ മൂടി തുറന്നു വിടാതിരിക്കാം. ശ്രദ്ധയാണ് വേണ്ടത്. മനുഷ്യനോടുമാത്രമല്ലാ പ്രകൃതിയോടും.


ചന്ദന.സി.മോഹൻ
10 D സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം