ഓർമ്മ ഒരു അനുഗ്രഹമാണോ?
ചിലപ്പോൾ അനുഗ്രഹം മറ്റു-
ചിലപ്പോൾ ശാപം...
അല്ലെങ്കിലും തനിക്കോർക്കാ-
നെന്താനുള്ളത് ? പുഴുക്കുത്തേറ്റ-
ബാല്യമോ? നിറം മങ്ങിയ കൗമാരമോ?
അതോ;യൗവനത്തിലെ വിശ്വാസ വഞ്ചനയോ?
ഇടയ്ക്ക് കനിവായ് ഇറ്റു വീണ ചില
സൗഹൃദ മഞ്ഞു തുള്ളികളോ?
ചിലപ്പോൾ മറവിയും അനുഗ്രഹമായ് മാറാം !