സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/കേരളത്തനിമയെ തിരിച്ചുപ്പിടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തനിമയെ തിരിച്ചുപ്പിടിക്കാം

ഈ ലോക്ഡൗൺ കാലം മലയാളികളെ അവരുടെ പരമ്പരാഗത ഭക്ഷണശീലങ്ങളിലേക്ക് തിരിച്ചു കൊണ്ടുപോയിരിക്കുന്നു.
നല്ല കുത്തരികഞ്ഞി, പയർ, ചമ്മന്തി, പുട്ട്, ഇഡ്ഡലി, ദോശ, അപ്പം, അട, കൊഴുക്കട്ട, അവിൽ, ചക്ക, മാങ്ങ, പഴം, കാച്ചിൽ, കപ്പ,
ചെറുക്കിഴങ്ങ്, സാമ്പാർ, അവിയൽ, പുളിശ്ശേരി, എരിശ്ശേരി, അങ്ങനെ തുടങ്ങി നമ്മുടെ പരമ്പരാഗത ഭക്ഷണങ്ങൾ കഴിക്കുകയും,
അതുവഴി നല്ല ആരോഗ്യത്തോടെ ഇരിക്കാനും കഴിഞ്ഞു.
മലയാളിയുടെ വിവിധ തരം രോഗങ്ങൾക്കുള്ള മരുന്നിന്റെ ഉപയോഗം തന്നേ
ഈ കാലയളവിൽ ഏതാണ്ട് പത്തിലൊന്നായി ചുരുങ്ങിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പാശ്ചാത്യരാജ്യങ്ങളായ അമേരിക്ക, സ്പെയിൻ, ഇറ്റലി, എന്നിവിടങ്ങളിൽ
ജങ്ക് ഫുഡുകളും (ബർഗർ, നൂഡിൽസ്, പിസ മുതലായവ) കഴിച്ച്
ജനങ്ങളുടെ രോഗപ്രതിരോധശക്തി കുറഞ്ഞ് നിലയില്ലാക്കയത്തിലേക്ക് വീണിരിക്കുന്നു.
ഇനിയെങ്കിലും അവരുടെ കമ്പനികൾ നമ്മുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന
ഈ പാശ്ചത്യഭക്ഷണരീതികൾ നമുക്ക് വേണ്ടെന്ന് വയ്ക്കാം.
കേരളത്തിലെ പഴയ ഭക്ഷണസംസ്കാരം തന്നെയാണ് ഉത്തമമെന്ന്
നമ്മൾക്ക് ഈ ലോക്ക്ഡൗൺ കാലം തെളിയിച്ചു തന്നിരിക്കുന്നു.
തിരിച്ചുപോകാം നമ്മുടെ ആ പഴയ ഭക്ഷണരീതിയിലേക്ക്....

അലീന റോയ്
10 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം