മിഴി ഇണകളിലൂടെ ഞാനെ-
ന്റെ ലോകത്തെ കാണുന്നു...
അതിൽ മങ്ങിയ വർണ്ണങ്ങളാണെങ്കിലും
അതിലൊരു മാധുരി കണ്ടെത്തി ഞാൻ
സ്വന്തം ജീവിതം നിറമറ്റതെങ്കിലും
സ്വപ്നത്തിൽ അമ്മയെ കണികണ്ടു ഞാൻ !
കേട്ടറിവുള്ള കഥകളെല്ലാം വെറുമം
നുണകഥകളായിരുന്നുവെങ്കിൽ... !
അനാഥത്വത്തിൽ ചരടു പൊടിച്ചെന്റെ
വീടെത്തുവാനെന്നെന്നു കഴിയും.
അവിടെന്റെ അച്ചനും അമ്മയും പിന്നെ...
ആരൊക്കെയുണ്ടാവുമപ്പോൾ...
ഓർമ്മകൾ തിക്കി തിരക്കി വന്നപ്പോൾ
മിഴിയിലൊരു പുഴയൊഴുക്കി വാർന്നു... !