സി.ജി.ഇ.എം.എസ് ചേലക്കര/ചരിത്രം
റോഡിൽ നിന്ന് തെക്കുഭാഗത്ത് ഏകദേശം 50മീറ്റർ ഉള്ളിലേക്ക് നീങ്ങി. ചരിത്രപ്രസിദ്ധമായ ശ്രീമൂലം തിരുന്നാൾ ഹയർസെക്കണ്ടറി സ്കൂളിന്റെ വിശാലമായ കളിസ്ഥലത്തിന്റെ തൊട്ടുകിഴക്കുഭാഗത്തായി സി.ജി.ഇ.എം സ്കൂൾ സ്ഥിതിചെയ്യുന്നു. ചാത്തംകുളങ്ങര ഗോവിന്ദൻ എഴുത്തച്ഛൻ മെമ്മോറിയൽ സ്കൂൾ എന്നാണ് ഇതിന്റെ പൂർണ്ണരൂപം. 1938ൽ ഇവിടെ പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന് ഒരു പഴയ ചരിത്രമുണ്ട്. ഈ പ്രദേശത്തിന് പടിഞ്ഞാറായി 2 കി.മീ. ദൂരെ കുറുമല എന്ന സ്ഥലത്താണ് ഈ സ്ഥാപനം തുടങ്ങിയത്. ഈ സ്ഥാപനത്തിന്റെ പ്രവർത്തന ത്തിനുമുമ്പ് ഈ പ്രദേശത്തെ കുട്ടികൾ കുടിപ്പള്ളിക്കൂടങ്ങളേയും മദ്രസ്സുകളേയും ആണ് ആശ്രയിച്ചിരുന്നത്. ആശാന്മാരുടെ വീടുകളിൽ നിലത്തെഴുത്ത്, മണലെഴുത്ത്, ഓലയെഴുത്ത് എന്നീ വിദ്യാഭ്യാസ രീതികൾ ഉണ്ടായിരുന്നു. മണലിൽ വിരൽ കൊണ്ടെഴുതിയും ഓലയിൽ എഴുത്താണി കൊണ്ടെഴുതിയുമാണ് ആശാൻമാർ ഇവരെ വിദ്യ അഭ്യസിച്ചിരുന്നത്.
പിന്നീട് 1913ൽ കുറുമലയിൽ വി.പി. സ്കൂൾ കുറുമല എന്ന പേരിൽ ഈ സ്ഥാപനം കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. ചേലക്കരയുടെ പരിസരത്ത് ആരംഭിച്ച എയ്ഡഡ് വിദ്യാലയം എന്ന പ്രത്യേകതയും പ്രധാന്യവും ഈ സ്ഥാപനത്തിനുണ്ട്. ആരംഭത്തിൽ 1-ാം ക്ലാസ്സ് 2 ഡിവിഷനും, 2-ാം ക്ലാസ്സ് ഒരു ഡിവിഷനും മാത്രം ഉണ്ടാ യിരുന്നു. പിന്നീട് 4-ാം ക്ലാസ്സ് വരെയായി 1921-ൽ വിവിധ കാരണങ്ങളാൽ മുന്നോട്ട് പോകാനാകാതെ വിദ്യാലയത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. 1923-ൽ വീണ്ടും ജൂൺമാസത്തിൽ പ്രവർത്തനമാരംഭിച്ചു. 1936ൽ (വി.പി കുറുമല) പത്തുകുടി ഗ്രാമ ത്തിലേക്ക് മാറ്റി സ്ഥാപിച്ചു. മുസ്ലീം സ്കൂൾ, ചേലക്കര എന്നായിരുന്നു അന്നത്തെ പേര്. 1938-ൽ ഇവിടേക്ക് മാറ്റിയ ഈ സ്ഥാപനം 1939ൽ മുസ്ലീം സ്കൂൾ ചേലക്കര എന്ന പേര് മാറ്റി സി.ജി.ഇ.എം.എസ്. ചേലക്കര എന്നാക്കി. ആശാന്മാരുടെ വീടുക ളിൽ ജോലികൾ ചെയ്ത് ഒപ്പം താമസിച്ച് അവർ കുട്ടികൾക്ക് വിദ്യ അഭ്യസിപ്പിയ്ക്കും. ആദ്യമായി വരുന്ന കുട്ടി ആശാന് വെറ്റിലയിൽ ദക്ഷിണ വെക്കുന്ന ചടങ്ങുണ്ടായിരു ന്നു. മദ്രസകളിൽ പിഞ്ഞാണത്തിൽ മഷികൊണ്ട് പ്രത്യേക വേദവാക്യങ്ങൾ നാക്കു കൊണ്ട് എഴുതി ആ മഷി കുടിപ്പിച്ചിരുന്നു.