സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/പ്രവർത്തനങ്ങൾ/2023-24
പ്രവേശനോത്സവം 2023-24
2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം 10.00 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ടീന എം.സി ഏവർക്കും സ്വാഗതം ആശംസിച്ചു. എറണാകുളം എക്സൈസ് ഡിപ്പാർട്ട്മെൻറ് സർക്കിൾ ഇൻസ്പെക്ടർ ബഹുമാനപ്പെട്ട പ്രിൻസ് ബാബു ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഇന്നത്തെ സമൂഹത്തിന്റെ മഹാവിപത്തായ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ വിദ്യാർഥികൾക്ക് നല്ലൊരു അവബോധം അദ്ദേഹം നൽകി.തുടർന്ന് പിടിഎ പ്രസിഡണ്ടായ ശ്രീ എ . എൻ സജീവൻ അധ്യക്ഷ പ്രസംഗം നടത്തി. വിദ്യാർത്ഥി പ്രതിനിധിയായ ആഗ്ന ഏലീശ്വ ആശംസ അർപ്പിച്ച് സംസാരിച്ചു.ശ്രീ മുരുകൻ കാട്ടാക്കട രചിച്ച "മിന്നാമിനുങ്ങിനെ പിടിക്ക ലല്ല ജീവിതം" എന്ന ഈ വർഷത്തെ പ്രവേശനോത്സവഗാനം വിദ്യാർഥികൾ ആലപിച്ചു.അതിനുശേഷം കുമാരി നിവാ സാബു അവതരിപ്പിച്ച നാടൻപാട്ട് ഏവരും ആസ്വദിച്ചു. പ്രവേശനോത്സവ ഗാനത്തോടൊപ്പം ഉള്ള മാളവികയുടെയും കൂട്ടുകാരുടെയും നൃത്തച്ചുവടുകൾ ഏറെ ആകർഷകമായി.ഡെപ്യൂട്ടി എച്ച് എം ശുഭ ടീച്ചർ കൃതജ്ഞത അർപ്പിച്ചു. 11.00 മണിയോടെ യോഗനടപടികൾ അവസാനിച്ചു.
2023- 2024
ലോക പരിസ്ഥിതി ദിനം


പരിസ്ഥിതി ദിനാചരണം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.മെർലിൻ റാൻസം ടീച്ചർ സ്വാഗതം ആശംസിച്ചു.വൈറ്റില ഡയറിയുടെ രചയിതാവും വിദ്യാലയത്തിൻറെ അഭ്യുദയകാംക്ഷിയും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ എം.കെ ശശീന്ദ്രൻ സർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചു വിദ്യാർത്ഥികളിൽ നല്ലൊരു അവബോധം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.പിടിഎ പ്രസിഡണ്ട് എ.എൻ സജീവൻ അധ്യക്ഷപ്രസംഗം നടത്തി . പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം നടത്തുവാൻ അദ്ദേഹത്തിന് സാധിച്ചു.പ്ലാസ്റ്റിക് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നവാഗതരായ വിദ്യാർഥികൾക്ക് പരിസ്ഥിതി സൗഹൃദ ചണ ബാഗുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ലോക്കൽ മാനേജർ റവ.സിസ്റ്റർ ഗ്ലോറിസ്റ്റ നടത്തി . ഹെഡ്മിസ്ട്രസ് ടീന ടീച്ചർ ആശംസ അർപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളെയും ജൈവ മാലിന്യങ്ങളെയും എ പ്രകാരം തരംതിരിക്കാം എന്നും പരിസ്ഥിതി സംരക്ഷണ പ്രവർത്തന ങ്ങളിൽ ഇടപെടണമെന്നും ടീന ടീച്ചർ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.സിദ്ധാർത്ഥ് സുധീർ പരിസ്ഥിതി കവിത ആലപിച്ചത് ആസ്വാദ്യകരമായിരുന്നു.ആൻ വിക്ടറി വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.അധ്യാപിക സ്റ്റെഫി വാസ് നന്ദി അർപ്പിച്ച് സംസാരിച്ചു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാചരണം വിദ്യാർത്ഥികൾക്ക് മാതൃകയായി.കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പ്ലക്കാഡുകൾ, പോസ്റ്ററുകൾ, മൈക്രോഗ്രീൻ,കോട്ടൺ ബാഗുകൾ,ബട്ടർഫ്ലൈ ഗാർഡൻ നിർമ്മിക്കുന്നതിന് ആവശ്യമായ നടീൽ വസ്തുക്കൾ,കുട്ടിവനം തയ്യാറാക്കുന്നതിനുള്ള വിവിധതരം വിത്തുകൾ, കുട്ടികൾ കൊണ്ടുവന്ന വിവിധതരം വൃക്ഷത്തൈകൾ എന്നിവയെല്ലാം പിടിച്ചുകൊണ്ടുള്ള റാലി അതിമനോഹരമായിരുന്നു. ഉപന്യാസരചന,ക്വിസ്, ചിത്രരചന,കവിതാരചന പെൻസിൽ ഡ്രോയിങ് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി . പരിസ്ഥിതി ദിന പ്രതിജ്ഞ ശുഭ ടീച്ചർ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ കൊണ്ടുവന്ന പൂക്കളുടെ വിത്തുകളും നടീൽ വസ്തുക്കളും മറ്റു വൃക്ഷത്തൈകളും ജൈവവൈവിധ്യ ഉദ്യാനവും ശലഭ പാർക്കും നിർമ്മിക്കുന്നതിന് വിനിയോഗിച്ചു.സ്റ്റെഫി വാസ് ഏവർക്കും നന്ദി അർപ്പിച്ചു.മീറ്റിംഗ് 10.00 മണിയോടെ അവസാനിച്ചു.

ബാലവേല വിരുദ്ധ ദിനം

12 ജൂൺ 2023 24 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായി സി കെ സി എച്ച് എസ് ലെ വിദ്യാർത്ഥികൾ ആചരിച്ചു. ദിനാചരണ പ്രത്യേകത മനസ്സിലാക്കി അതിൻറെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച പോസ്റ്ററുകൾ പ്ലക്കാടുകൾ എന്നിവയുടെ പ്രദർശനവും ചിത്രരചനയും ആറാം ക്ലാസ് വിദ്യാർത്ഥികൾ രൂപീകരിച്ച ടാബ്ലോ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകൾ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രസംഗം മനോഹരമായ പദ്യം ചൊല്ലൽ എന്നിവയുടെ വിവിധ പ്രവർത്തനങ്ങളിലൂടെ ബാലവേല എന്തെന്നും അത് നിർത്തലാക്കിയതിന്റെ ആവശ്യകത കുട്ടികളിൽ ബോധവൽക്കരണം ഉളവാക്കിക്കൊണ്ടും ഭാവിയിൽ ബാലവേല എന്ന ദുഷ്കൃത്യം അകറ്റി നിർത്തണം എന്നുള്ള ബോധ്യം നൽകുകയുണ്ടായി.

വായനദിനം


പൊന്നുരുന്നി സി. കെ.സി.എച്ച്.എസ് വിദ്യാലയത്തിന്റെ 2023-24 അധ്യയന വർഷത്തിലെ വായനദിന ആഘോഷങ്ങൾക്ക് ജൂൺ 19 രാവിലെ 9.30 - ന് വിപുലമായ ആഘോഷങ്ങളോടെ നാന്ദിക്കുറിച്ചു. മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളേജിലെ പ്രൊഫസർ ശ്രീമതി. ഡോ. ലയാശേഖർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. എ.എൻ സജീവൻ അധ്യക്ഷനായിരുന്ന യോഗത്തിൽ, ബാലവേദി കോഡിനേറ്റർ ശ്രീമതി. പ്രസന്ന ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി എന്നിവർ പ്രസംഗിച്ചു. വ്യക്തിഗത അനുഭവങ്ങളെ ഉദാഹരിച്ച് വായനയുടെ വിവിധ തലങ്ങളെക്കുറിച്ചുള്ള ചിന്തകൾ ശ്രീമതി. ഡോ. ലയാശേഖർ കുട്ടികളുമായി പങ്കുവെച്ചു. മികവുറ്റ വായനയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ ശ്രീമതി. പ്രസന്ന ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി. വ്യക്തിത്വ രൂപീകരണത്തിൽ വായനയ്ക്കുള്ള ബഹുമുഖ പ്രാധാന്യത്തെക്കുറിച്ച് ആശംസാപ്രസംഗത്തിലൂടെ ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി സംസാരിച്ചു. അധ്യാപികയായ ശ്രീമതി. സുനിത ജെ. മാളിയേക്കലിന്റെ നേതൃത്വത്തിൽ എല്ലാവരും വായനാദിന പ്രതിജ്ഞ ചെയ്തു. കവി എൻ. എൻ കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയുടെ നൃത്താവിഷ്കാരം എട്ടാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. 10.45 - ന് ഔദ്യോഗിക യോഗം സമാപിക്കുകയുണ്ടായി. തുടർന്ന് ശ്രീമതി. ഡോ. ലയാശേഖർ, ശ്രീമതി. പ്രസന്ന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. വായനയുടെ ചരിത്രവും വളർച്ചയും സമകാലികതയും വിഷയങ്ങളായ പ്രഭാഷണ പരമ്പരയിൽ വിദ്യാർത്ഥികൾ മികച്ച പങ്കാളിത്തം കാഴ്ചവെച്ചു.
ലോക രക്തദാന ദിനാചരണം


പൊന്നുരുന്നി സി.കെ.സി.എച്ച് എസ് വിദ്യാലയത്തിന്റെ 2023- 24 അധ്യയന വർഷത്തിലെ ലോക രക്തദാന ദിനാചരണം ജൂൺ 14 - ന് സ്കൂൾ അസംബ്ലി മധ്യേ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി .ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം. സി രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി. ആൻ മരിയ (9 E ) ലോക രക്തദാനത്തിന്റെ ചരിത്രത്തെ ക്കുറിച്ചും ആവശ്യകതയെ ക്കു റിച്ചും പ്രസംഗിച്ചു. കൂടാതെ പോസ്റ്റർ, പ്ലക്കാർഡ് തുടങ്ങിയവയുടെ നിർമ്മാണ പ്രദർശനങ്ങളിലൂടെ ഭൂരിഭാഗം വിദ്യാർഥികളും ദിനാചരണത്തിൽ സജീവ പങ്കാളിത്തം നൽകി.
യോഗാദിനം



2023 June 21ബുധനാഴ്ച വിദ്യാലയത്തിൽ യോഗാദിനം സമുചിതമായി ആചരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടീന ടീച്ചർ സന്നിഹിതയായിരുന്നു.ഈ വർഷത്തെ യോഗാദിന മുദ്രാവാക്യം ആണ് "വസുധൈവ കുടുംബ കം" എന്നത്.ഒരു ഭൂമി ഒരു കുടുംബം. ഈ ഭൂമിയിലുള്ള സകല ജീവജാലങ്ങളെയും നമ്മുടെ കുടുംബം പോലെ സ്നേഹിക്കാൻ നമുക്ക് പറ്റണം. അതിന് സ്വസ്ഥമായ മനസ്സ് ആവശ്യമാണ്.യോഗാഭ്യാസം കൊണ്ട് നമ്മുക്ക് അതിന് സാധിക്കും. യോഗാസനങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ മുഖ്യമായ സ്ഥാനം നൽകണം എന്നും അതുവഴി മാനസികവും ശാരീരികവും ആയ ആരോഗ്യം നിലനിർത്താൻ സാധിക്കുമെന്നും അധ്യാപികയായ ശ്രീമതി സുമന യോഗാദിനസന്ദേശം നൽകി കൊണ്ട് പറഞ്ഞു.ഒൻപതാം ക്ലാസിലെ വിദ്യാർഥിനികളായ കുമാരി ആഗ്നയും കുമാരി സെറീനയും വൃക്ഷാസനം തുടങ്ങിയ ചില യോഗാസനങ്ങൾ കുട്ടികളെ കൊണ്ട് പരിശീലിപ്പിച്ചു. കുട്ടികളിൽ ഏകാ ഗ്രത വർദ്ധിപ്പിക്കാനും ഓർമശക്‌തി നിലനിർത്താനും യോഗക്ക് സാധിക്കും എന്നത് കൊണ്ട് എല്ലാ ദിവസവും കുട്ടികൾ യോഗാഭ്യാസം ശീല മാക്കണമെന്ന് ആശംസകൾ അർപ്പിച്ചു സംസാരിക്കുമ്പോൾ ടീന ടീച്ചർ ഓർമിപ്പിച്ചു. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.

ലഹരി വിരുദ്ധദിനം


ലഹരി വേണ്ടേ വേണ്ട , ഒരുമിക്കാം ലഹരിക്കെതിരെ. സി കെ സി എച്ച് എസ് പൊന്നുരുന്നി സ്കൂളിലെ ലഹരി വിരുദ്ധ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് ഒരു ക്യാമ്പയിൻ 2023 ജൂൺ 22 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15നടത്തപ്പെടുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടീനാ എം സി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അന്നേദിവസം ഉദ്ഘാടകനായി എത്തിയത് കൊച്ചി സിറ്റി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ. സി. ജയകുമാർ അവർകളാണ്. ലഹരി എങ്ങനെ അകറ്റിനിർത്താം എന്നതിനെ കുറിച്ച് നല്ലൊരു അവബോധം കുട്ടികളിൽ വളർത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ നമുക്ക് ലഹരിയെ മാറ്റിനിർത്താമെന്നും ജീവിതമാകണം ലഹരി എന്ന സന്ദേശം കുട്ടികളിൽ രൂപപ്പെടുത്തുവാൻ കഴിഞ്ഞു.
പിടിഎ പ്രസിഡൻറ് എ എൻ സജീവൻ സാർ അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ കടവന്ത്രയിൽ നിന്നും മിഥുൻ സാർ കുട്ടികൾക്ക് ആശംസകൾ നേരുകയുണ്ടായി ലഹരിയെ ഒന്നിച്ചു ചെറുക്കണം എന്ന ആശയം അദ്ദേഹം കുട്ടികളിലേക്ക് എത്തിച്ചു. അമേരിക്കയിൽ നടക്കുന്ന അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ SWIFT_ 2023 മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ച 'ഹച്ചി'ന്റെ സംവിധായകൻ ശ്രീഹരി രാജേഷിനെ ആണെങ്കിൽ അനുമോദിച്ചു . ഈ ദിവസത്തെ പരിപാടിയിലെ ഏറ്റവും മികച്ചതും കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടതും ലഹരി വിരുദ്ധ ബോധവൽക്കരണം ക്യാമ്പയിൻ നടത്തിയ ശരത് ടി ആറിന്റെ ക്ലാസ്സുകളാണ്. വളരെ രസകരമായ കളികളുടെയും മറ്റ് തമാശകളുടെയും കുട്ടികളുടെ ഒന്നടക്കം ശ്രദ്ധ ആകർഷിക്കുവാൻ സാധിച്ചു. കളികളിലൂടെയുള്ള ക്ലാസ് ആയതുകൊണ്ട് തന്നെ ലഹരി ബോധവൽക്കരണം വളരെയധികം കുട്ടികൾക്ക് ഉപകാരവും പ്രയോജനവും ആയിരുന്നു . അധ്യാപിക ട്രീസ അഗസ്റ്റിൻ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. യോഗം മൂന്നരയോടെ അവസാനിച്ചു.

ബഷീർ ദിനം
പൊന്നുരുന്നി സി.കെ.സി.എച്ച്.എസ് വിദ്യാലയത്തിന്റെ 2023 - 24 അധ്യയന വർഷത്തിലെ ബഷീർ ദിനാചരണം ജൂലൈ 11 ചൊവ്വാഴ്ച സ്കൂൾ അസംബ്ലി മധ്യേ സംഘടിപ്പിച്ചു. മലയാളം അധ്യാപകരും വിദ്യാർത്ഥികളും ഒന്നടങ്കം പരിപാടികൾക്ക് നേതൃത്വം നൽകി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി സാൻഡ്രിയ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ രചനാസവിശേഷതകളെക്കുറിച്ചും പ്രസംഗിച്ചു. പ്രസിദ്ധങ്ങളായ ബഷീർ കഥാപാത്രങ്ങളായി വേദിയിലെത്തിയ വിദ്യാർത്ഥികൾ, അഭിനയമികവോടും കൃത്യതയാർന്ന സംഭാഷണത്തോടും കൂടി ദിനാചരണത്തെ ആകർഷണീയമാക്കി
ലോക ജനസംഖ്യാ ദിനം
2023 ജൂലൈ11ചൊവ്വാഴ്ച,സികെ സി ഹൈസ്കൂൾ പൊന്നുരുന്നിയിൽ ലോക ജനസംഖ്യാ ദിനം ആചരിച്ചു.ചടങ്ങിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശ്രീലക്ഷ്മിഏവരെയും ജനസംഖ്യ ദിനാചരണത്തിലേക്ക് സ്വാഗതം ചെയ്തു.എട്ടാംക്ലാസിൽ പഠിക്കുന്ന ഹന ഫാത്തിമ ഇന്നേ ദിനത്തെക്കുറിച്ച് നല്ലൊരു സന്ദേശം നൽകി.ശേഷംജനസംഖ്യ കൂടിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കവിതാ രൂപത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഐനാ പി ജെ അവതരിപ്പിച്ചു.ഏഴാം.ക്ലാസിൽ പഠിക്കുന്ന ലക്ഷ്മിനന്ദ ലോക ജനസംഖ്യാ ദിനത്തെക്കുറിച്ച് സംസാരിച്ചു.5 മുതൽ 10 വരെയുള്ള കുട്ടികൾലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ ,പ്ലക്കാർഡ്,ചാർട്ട് പേപ്പർ വർക്ക് മുതലായവ ചെയ്തു കൊണ്ടുവന്നു.സി കെ സി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എംസി ലോകജനത സംഖ്യാ ദിനത്തെക്കുറിച്ച് സംസാരിക്കുകയും ജനസംഖ്യാ ദിനത്തിൽപങ്കെടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും ചെയ്തു.
ബാലവേദി ഉദ്ഘാടനം
2023-24 അധ്യയന വർഷത്തിലെ ബാലവേദി സംഘടനാ പ്രവർത്തനങ്ങൾക്ക് ജൂലൈ 27 രാവിലെ 11- ന് വിപുലമായ ചടങ്ങുകളോടെ ആരംഭംക്കുറിച്ചു. പൊന്നുരുന്നി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കുന്ന വായന വസന്തോത്സവത്തിന്റെ ഉദ്ഘാടനവും അന്നേദിനം നടത്തപ്പെട്ടു. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ വി.ആർ മനോജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സുധീർ പി. ബി അധ്യക്ഷത വഹിച്ച യോഗത്തിൽ, പൊന്നുരുന്നി വായനശാല പ്രസിഡൻ്റ് കെ.വി അനിൽകുമാർ, പ്രധാന അധ്യാപിക ടീന എം. സി എന്നിവർ സംസാരിച്ചു.
എം.ടി വാസുദേവൻ നായരുടെ നവതി ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളായ പുണ്യ എം.പിയും, ലക്ഷ്മി ബൈജുവും എം.ടി യുടെ മഞ്ഞ്,കുപ്പായം എന്നീ രചനകളെ ആധാരമാക്കിയുള്ള ആസ്വാദനം നടത്തി. മറ്റു കുട്ടികളും ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. എഴുത്തുപ്പെട്ടിയിൽ നിന്നുള്ള മികച്ച രചനകൾക്ക് സമ്മാനങ്ങളും യോഗത്തിൽ നൽകി.
ലോക പരിസ്ഥിതി സംരക്ഷണ ദിനം
വെള്ളിയാഴ്ച ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണം അസംബ്ലിയിൽ സീഡ് ക്ലബ് സെക്രട്ടറിയായ ആഗ്‌ന ഏലിശ്വായുടെ സന്ദേശത്തോടെ ഒമ്പതരയ്ക്ക് നടത്തുകയുണ്ടായി. ഭൂമിയെ രക്ഷിക്കുവാനും പ്രകൃതിയെ വീണ്ടെടുക്കുവാനും ആരോഗ്യകരമായ ജീവിതത്തിന് അത് വഴിയൊരുക്കുമെന്നും വിദ്യാർത്ഥികളിൽ അവബോധം വളർത്തുവാൻ നല്ലൊരു സന്ദേശത്തിലൂടെ ആർദ്ര സിബിനു സാധിച്ചു . " വനങ്ങളും ഉപജീവനവും ജനങ്ങളെയും ഗ്രഹ ത്തെയും നിലനിർത്തുക" എന്ന തീം മുൻനിർത്തി കൊണ്ടുള്ള പരിസ്ഥിതി കവിത സ്റ്റാൻഡേർഡ് 10th ലെ എയ്ഞ്ചൽ ആനന്ദ് ,ക്രിസ്റ്റീന ബെന്നി എന്നിവർ ചേർന്ന് ആലപിച്ചു. ഈ പരിസ്ഥിതി ക്കവിത വിദ്യാർത്ഥികൾ ഏവരും ഏറെ ആസ്വദിച്ചു. പ്ലക്കാ ർഡുകൾ ഏന്തിയ വിദ്യാർത്ഥികൾ അണിനിരന്നത് ഈ ദിനത്തിന് മാധുര്യമേകി. സാൻഡ്രിയ ഹി ജുവിന്റെ കവിതാലാപനവും സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കണം എന്ന സന്ദേശം വിളിച്ചോതുന്ന വിധത്തിലുള്ളതായിരുന്നു. അഞ്ചുകൂട്ട വംശനാശങ്ങൾക്കു സാക്ഷ്യം വഹിച്ച ഭൂമിക്ക് ഇനി ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാൻ ഈ ദിനത്തിന് സാധിച്ചു. വിദ്യാർത്ഥികൾ കൊണ്ടുവന്ന പോസ്റ്ററുകൾ നോട്ടീസ് ബോർഡിൽ ഏവരും ഒന്ന് ചേർന്ന് പിൻ ചെയ്തത് അവരെ കൂടുതൽ ഉത്സാഹഭരിതരാക്കി. എച്ച്എം ടീന ടീച്ചർ ശാസ്ത്ര അധ്യാപകരായ ശുഭ ടീച്ചർ , ഷിജി ജോസ് ടീച്ചർ എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.അൽനയുടെ നന്ദിയോടെ 10 മണിക്ക് മീറ്റിംഗ് അവസാനിച്ചു.

'മേളം-2023' ഓണാഘോഷ റിപ്പോർട്ട്
2023-24 അധ്യയന വർഷത്തിലെ ഓണാഘോഷമായ 'മേളം 2023' ആഗസ്റ്റ് മാസം 25 - ന് രാവിലെ 9.30 ന് വിദ്യാലയഅങ്കണത്തിൽ വച്ച് വിപുലമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. കേരള സംസ്കാരത്തിന്റെ പ്രൗഢി വിളംബരം ചെയ്ത ഘോഷയാത്രയോടെ ആഘോഷത്തിന് നാന്ദിക്കുറിച്ചു. പി.ടി.എ പ്രസിഡന്റ് സുധീർ പി.ബി അധ്യക്ഷതവഹിച്ച യോഗത്തിൽ പ്രധാന അധ്യാപിക ടീന എം.സി സ്വാഗതപ്രസംഗവും, അധ്യാപികയായ ട്രീസ അഗസ്റ്റിൻ കൃതജ്ഞത പ്രസംഗവും നിർവഹിച്ചു. പി.ടി.എ,എം.പി.ടി.എ സംഘടനകളിലെ ഭാരവാഹികളും യോഗത്തിൽ സജീവസാന്നിധ്യം രേഖപ്പെടുത്തി. അന്നേ ദിനം വിദ്യാലയത്തിലെ നിർധനരായ വിദ്യാർഥികൾക്ക് മുത്തൂറ്റ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് സി.എസ്.ആർ തലവനായ ബാബു ജോൺ ആണ് വിതരണം നിർവഹിച്ചത്. പായസവിതരണം, വടംവലി മത്സരം,ഓണപ്പാട്ട് തുടങ്ങിയ കലാകായിക വിനോദങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് 1.30 - ഓടെ 'മേളം 2023' ഓണാഘോഷം സമാപിച്ചു.
അധ്യാപക ദിനാചരണം
ജീവിതമൂല്യങ്ങളും അറിവും പൗരബോധവും നൽകി വിദ്യാർഥിസമൂഹത്തെ വഴിനടത്തുന്ന ഗുരുക്കന്മാരെ ആദരിച്ചുകൊണ്ട് സി കെ സി എച്ച് എസ് പൊന്നുരുന്നിയിൽ സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ആശംസാകാർഡുകളും പുഷ്പങ്ങളും സമ്മാനിച്ചു. പ്രധാനാധ്യാപിക ശ്രീമതി ടീന എം.സി അധ്യാപകദിന സന്ദേശം നൽകി. സ്കൂൾ ലീഡർ വിശാൽ വർഗീസ്, വിദ്യാർത്ഥി പ്രതിനിധി ശ്രീലക്ഷ്മി ടി. ബി എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് വിദ്യാർത്ഥികൾ ആശംസാഗാനം ആലപിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥികൾ മാതൃകാക്ലാസ്സ് അവതരിപ്പിക്കുകയും ചെയ്തു.
അന്താരാഷ്ട്ര സാക്ഷരതാ ദിനം
അന്താരാഷ്ട്ര സാക്ഷരതാ ദിനമായ സെപ്റ്റംബർ 8, സി കെ സി എച്ച് എസിൽ രാവിലെ
9:15 ന് ആചരിച്ചു. സാക്ഷരരാവേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുക ,അതോടൊപ്പം സാക്ഷരതാ നിരക്ക് മെച്ചപ്പെടുത്തുക എന്നിവയാണ് സാക്ഷരതാ ദിനത്തിലൂടെ നാം ലക്ഷ്യം വയ്ക്കുന്നത്.. അധ്യാപികയായ ആൻസലറ്റ് ബാസ്റ്റിൻ ദിനാചര. ണത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എംസി സാക്ഷരതാ ദിന സന്ദേശം നൽകിശേഷം പത്താം ക്ലാസിൽ പഠിക്കുന്ന കുമാരി ശ്രീലക്ഷ്മി ടിബി സാക്ഷരതാ ദിനത്തെക്കുറിച്ച് സംസാരിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിയായ കുമാരി നിവാസാബു ഇന്നേ ദിനത്തെക്കുറിച്ച് ഒരു കവിത ആലപിച്ചു.അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുമാരി ഹാഷ്മി കെ എം സാക്ഷരതാ ദിന ത്തെക്കുറിച്ച് സംസാരിച്ചു.അഞ്ചാം ക്ലാസിലെ കുട്ടികൾ സാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട് മഹദ് വചനങ്ങൾ അവതരിപ്പിച്ചു.ലോക സാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട കുട്ടികൾ ധാരാളം പോസ്റ്റർ, പ്ലക്കാർഡ് ,ചിത്രരചന ..എന്നിവ കൊണ്ടുവരികയുണ്ടായി. അവയെല്ലാം അസംബ്ലിയിൽ പ്രദർശിപ്പിച്ചു.

ഹിന്ദി പക്ഷാചരണ റിപ്പോർട്ട്
ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് 19 സെപ്റ്റംബർ 2023 , സ്കൂൾ തലത്തിൽ എസ് ആർ ജി കൂടുകയും ഹിന്ദിയുടെ പ്രവർത്തനങ്ങൾ എങ്ങനെ നടത്തണമെന്നും ചർച്ച ചെയ്തതിൻ പ്രകാരം 20 സെപ്റ്റംബർ 2023 വിദ്യാലയത്തിൽ ഹിന്ദി അസംബ്ലി നടത്തുകയും സുരീലി ഹിന്ദി കൊളാഷ് നിർമ്മാണം നടത്തുകയും ( ക്യാൻവാസ് ) പ്രദർശിപ്പിക്കുകയും ചെയ്തു. 21 സെപ്റ്റംബർ 2023 സ്കൂൾതല ഹിന്ദി പുസ്തക പ്രദർശനം നടത്തി. 23 സെപ്റ്റംബർ 2023 അഞ്ചു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മിച്ച് ആഘോഷമാകും വിധം പ്രദർശനം നടത്തി. വിജയികളായ കുട്ടികൾക്ക് സമ്മാനവിതരണവും നടത്തപ്പെട്ടു. 25 സെപ്റ്റംബർ 2023 സുരീലിവാണി പ്രഥമ പ്രക്ഷേപണം വിജയകരമായി നടത്തപ്പെട്ടു. 29 സെപ്റ്റംബർ 2023 വിവിധ മത്സരങ്ങളോടെ ഹിന്ദി പക്ഷാചരണം സമാപിച്ചു.