സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

JUNIOR RED CROSS

സി.കെ.സി.ജി എച്ച്.എസ്. പെന്നുരുന്നിയിൽ JRCയുടെ 5ാമത്തെ യുണിറ്റ് വളരെ സജീവമായി പ്രവർത്തിച്ച് വരുന്നു. ഹൈസ്ക്കൂളിൽ നിന്നും 60 JRC cadets പ്രവർത്തിക്കുന്നുണ്ട്. 2018 മാർച്ചിലെ SSLCപരീക്ഷയിൽ 20 JRC cadets ന് grace mark ലഭിക്കുകയുണ്ടായി. മെയ് 8ാം തിയതി റെ‍ഡ് ക്രോസ് ദിനാചരണത്തിൽ ഈ വിദ്യാലയത്തിലെ 17 വിദ്യാർത്ഥികൾ ജില്ലാ ആസ്ഥാനത്തെത്തുകയും ദിനാചരണത്തിൽ പങ്കെടുക്കുകയും, ഈശ്വര പ്രാർത്ഥന ആലപിക്കുന്നതിനുള്ള അവസരം ഈ വിദ്യാലയത്തിന് ലഭിക്കുകയും ചെയ്തു. ജൂൺ 5 ലോകപരിസ്ഥിതിദിനത്തിൽ ജീനിയർ റെഡ് ക്രോസ്സ് വൃക്ഷത്തൈകൾ ശേഖരിക്കുകയും, അത് കുട്ടികൾക്ക് വിതരണം ചെയ്യുകയും നട്ടുപിടിപ്പിക്കുകയും ചെയ്തു. ഉച്ചഭക്ഷണവിതരണം വിവിധ മീറ്റിംഗൂകൾക്കുള്ള arrangements, വിവിധ ദിനാചരണങ്ങളുടെ മേൽനോട്ടം എന്നീ ജോലികൾ JRC cadets നിർവഹിക്കുന്നു. 2018ജൂലൈ മാസത്തിലുണ്ടായ മഴക്കെടുതിയിൽ ദുരിതമനുഭവിച്ച കടവന്ത്ര P and T കോളനിയിലെ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വിദ്യാലയത്തിലെ കുട്ടികൾ വഴി സംഘടിപ്പിക്കുകയും, തക്കസമയങ്ങളിൽ വിതരണം ചെയ്യുന്നതിൽ JRC cadets മുഖ്യപങ്ക്‌വഹിച്ചു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തിനങ്ങളിലും JRC cadets നെ പങ്കെടുപ്പിക്കുന്നുണ്ട്. വളരെ സജ്ജീവമായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും, മറ്റു സേവനങ്ങൾ ചെയ്യുന്നതിൽ പരിശീലനം, വ്യക്തിത്വ വികസനം, ജനറൽ നോളജ് തുടങ്ങിയവ ലഭിക്കുന്നു.

സേവന സന്നദ്ധരായ 60 Junior red cross cadets അടങ്ങിയതാണ് സി.കെ.സി ജി.എച്ച്.എസിലെ junior red cross.വ്യക്തിത്വ വികസനം, പരിസര ശുചീകരണം, സേവന തത്പരത, വ്യക്തി ശുചിത്വം തുടങ്ങിയ ഗുണങ്ങൾ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ ഈ സംഘടന  ഊന്നൽ നൽകുന്നു. മാസം തോറും മീറ്റിങ്ങുകൾ സംഘടിപ്പിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. മഴക്കാല രോഗങ്ങളെക്കുറിച്ചും അവ പ്രതിരോധിക്കാനുള്ള നിർദ്ദേശങ്ങളും JRC cadets ഓരോ ക്ലാസിലും നൽകുകയുണ്ടായി. വ്യക്തി ശുചിത്വ പരിശോധന നടത്തിവരുന്നു. Revenue ജില്ലാ സെമിനാറിൽ JRC cadets  പങ്കെടുക്കുന്നു. ജനറൽ ഹോസ്പിറ്റലിലെ നിർദ്ദനരായ  രോഗികൾക്ക് നിത്യോപയോഗ സാധനമായി വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച് വിതരണം ചെയ്യാറുണ്ട്. സ്കൂളിലെ ഏത് പരിപാടിയിലും JRC cadets-ന്റെ സജീവ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്.