സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/മടി മാറ്റിയ കാട്ടുതീ

Schoolwiki സംരംഭത്തിൽ നിന്ന്
മടി മാറ്റിയ കാട്ടുതീ

മഹാമടിയനായ കരടിയായിരുന്നു പരമൻ. പുഴയ്ക്കരികിലുള്ള ഒരു ഗുഹയിൽ ഒറ്റയ്ക്കായിരുന്നു അവൻ്റെ താമസം. വേനൽക്കാലം വന്നു. പരമൻ്റെ ഗുഹയ്ക്ക് മുൻവശം ഉണങ്ങിയ പുല്ലും കരിയിലകളും കൊണ്ടു നിറഞ്ഞു. ഒരു ദിവസം ആ വഴി വന്ന പുലിമുത്തശ്ശി വ ര മ ൻ്റെ ഗുഹ കണ്ടു. "എൻ്റെ പരമാ, ഈ ഉണങ്ങിയ പുല്ലും കരിയിലയുമൊക്കെ മാറ്റി ഇവിടം വൃത്തിയായി സൂക്ഷിച്ചു കൂടേ?" പുലിമുത്തശ്ശി ചോദിച്ചു."മുത്തശ്ശി എന്നെ ഉപദേശിക്കാൻ വരണ്ട." പരമൻ പറഞ്ഞു ' എന്നിട്ട് നേരെ ഗുഹയിൽ കയറി ഉറങ്ങാൻ കിടന്നു.വേനൽ കനത്തു. ചൂടു കാരണം മരങ്ങളിലെ ഇലകളെല്ലാംകരിഞ്ഞു വീണു.. പരമൻ്റെ ഗുഹയുടെ മുൻവശം കരിയിലകൾ കൊണ്ടു നിറഞ്ഞു.എന്നിട്ടും അവൻ അത് മാറ്റാൻ കൂട്ടാക്കിയില്ല. ഒരു ദിവസം മരങ്ങൾ തമ്മിൽ ഉരസി കാട്ടുതീ ഉണ്ടായി . മൃഗങ്ങളെല്ലാം പേടിച്ചു പരക്കം പാഞ്ഞു. ഉണങ്ങിയ കരിയിലകളിലും പുല്ലിലും എല്ലാം തീ പടർന്ന് പ ര മ ൻ്റെ ഗുഹയ്ക്ക് മുന്നിലെത്തി. അവിടെ കുന്നു കൂടി കിടന്ന കരിയിലകൾ തീ പിടിച്ച് ആളിക്കത്തി.ഗുഹയിലേക്ക് ചൂട് വന്നപ്പോൾ ഉറങ്ങിക്കിടക്കുകയായിരുന്ന പരമൻ ഉണർന്നു. " ഹയ്യോ.... കാട്ടുതീ " അവൻ പേടിച്ച് ഗുഹയിൽ നിന്ന് പുറത്തിറങ്ങാൻ നോക്കി. പക്ഷേ, ഗുഹയ്ക്ക് മുന്നിൽ തീ പടർന്ന് കഴിഞ്ഞ തിനാൽ പരമ ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അതു വഴി വന്ന മണിയൻ ആന പരമ ൻ്റെ കരച്ചിൽ കേട്ടു. മണിയൻ വേഗം പുഴയിൽ നിന്ന് തുമ്പിക്കൈ നിറയെ വെള്ളമെടുത്തു വന്ന് തീയിലേക്ക് ഒഴിച്ചു. വെള്ളം വീണപ്പോൾ തീയണഞ്ഞു. പരമൻ പേടിച്ച് വിറച്ച് ഗുഹയിൽ നിന്നും പുറത്തിറങ്ങി."മ ണി യൻ വന്നില്ലായിരുന്നെങ്കിൽ എൻ്റെ കഥ കഴിഞ്ഞേനേ." പരമൻ പറഞ്ഞു."ഉണങ്ങിയ പുല്ലും കരിയിലകളും മാറ്റി ഇവിടം വൃത്തിയാക്കിയിരുന്നു." മണിയൻ പറഞ്ഞു.ശരിയാണ് ,പുലിമുത്തശ്ശി പറഞ്ഞത് അനുസരിക്കേണ്ടതായിരിക്കുന്നു. പരമൻ ഓർത്തു. പിന്നീടുള്ള കാലം മടി മാറ്റി അവൻ മിടുക്കനായി ജീവിച്ചു.'

സ്നേഹ സി.എസ്
7 D സി.കെ.സി.എ‍ച്ച്.എസ്,പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ