സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/ശാപ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ശാപ ലോകം

ഒരിക്കൽ രാഘവൻ എന്ന് പേരുള്ള ശുദ്ധമനസ്ക്കനായ ഒരാൾ ഉണ്ടായിരുന്നു. മരങ്ങൾ നട്ടു പിടുപ്പിക്കുന്നതും, കാവുകളും, ജലാശയങ്ങളും സംരക്ഷിക്കാനും ആയിരുന്നു ഇഷ്ട്ടം. അദ്ദേഹം പ്രകൃതിയെ അത്രക്കും സ്നേഹിച്ചിരുന്നു...... തൻ്റെ ജീവിതകാലത്തിൻ്റെ ഏറിയ പങ്കും അദ്ദേഹം നാടിൻ്റെ നന്മക്കും ജനങ്ങളുടെ നല്ല കാര്യങ്ങൾക്ക് വേണ്ടിയും വിനിയോഗിച്ചു.... അദ്ദേഹത്തെ ആ നാട്ടിലെ ആർക്കും ഇഷ്ടമല്ലായിരുന്നു.... കുശുമ്പും ദേഷ്യവുമായിരുന്നു അദ്ദേഹത്തോട് ആ നാട്ടുകാർക്ക്....., കാരണം, മരം മുറിക്കുമ്പോഴും, തോടുകൾ നികത്തുമ്പോഴും വീട്ടിൽ ഉണ്ടാവുന്ന അവശിഷ്ടങ്ങൾ വഴിയോരങ്ങളിൽ നിക്ഷേപിക്കുമ്പോഴും അദ്ദേഹം എതിർക്കുമായിരുന്നു. രാഘവൻ്റെ പ്രവർത്തി ആർക്കും ഉൾകൊള്ളാൻ കഴിഞ്ഞില്ല. എല്ലാവരും അദ്ദേഹത്തെ കുറിച്ച് പറയുക ഇതൊക്കെയാണ്, " ആ കിളവന് പ്രാന്താ  !, അയാൾക്ക് അയാളുടെ കാര്യം നോക്കിയാൽ പോരെ, എല്ലാം അറിയാം എന്നാണ് വിചാരം" കാലം കുറെ കടന്നു പോയി. രാഘവൻ ഈ ലോകത്തോട് വിട പറഞ്ഞു...... കാലം വീണ്ടും വീണ്ടും ചലിച്ചു കൊണ്ടെയിരുന്നു...... മനുഷ്യൻ്റ ദുഷിച്ച ചിന്തകൾ മാറിയില്ല. മലകളും കുന്നുകളും വീണ്ടും തകർക്കപ്പെട്ടു..... വയലുകളും കുളങ്ങളും തോടുകളും നികത്തപ്പെട്ട് മണിമാളികകൾ ഉയർന്നു വന്നു... ഗ്രാമങ്ങൾ തുടങ്ങി പട്ടണങ്ങൾ വരെ അവശിഷ്ടങ്ങളുടെ കുന്ന് കൂമ്പാരങ്ങളായി മാറി..... ഇതിനിടയിലെല്ലാം കുറെ ദുരന്തങ്ങൾ കേരളത്തിലും ലോകത്താകമാനവും സംഭവിച്ചു. ആയിരങ്ങൾ, പതിനായിരങ്ങൾക്ക്‌ ജീവഹാനിയുണ്ടായി..... പിന്നീടും മനുഷ്യരുടെ പ്രവർത്തികൾ ഇരട്ടിച്ചു കൊണ്ടേയിരുന്നു. ഇപ്പോഴിതാ കൊറോണ എന്ന വയറസ് ഒരു മഹാ മാരിയായ് ലോകം എമ്പാടും പെയ്തിറങ്ങി, ലോകം ഒന്നടങ്കം മരവിച്ചു നിൽക്കുന്നു..... ഇന്നിപ്പോൾ പണക്കാരൻ എന്നോ പാവപ്പെട്ടവൻ എന്നോ ഒന്നും തന്നെയില്ല..... ഉള്ളത് കൊണ്ട് എങ്ങിനെയെങ്കിലും ജീവിച്ചു പോവാം എന്ന അവസ്ഥ നിലവിൽ വന്നു .... ഇത് ദൈവം നമുക്ക് ഒരു പാഠമാവാൻ വേണ്ടി ചെയ്തതാണോ? എന്തൊക്കെയോ നേടണം എന്ന ചിന്തയിൽ ശാസ്ത്രത്തിന് പറ്റിയ കൈ അബദ്ധമോ? അറിയില്ല ഒന്നും...... മനുഷ്യർ പ്രകൃതിയോടു ചെയ്യുന്ന എല്ലാ ക്രൂരതകൾക്കും തിരിച്ചടികൾ കിട്ടികൊണ്ടിരിക്കക്കുയാണ്. എല്ലാം നമ്മൾ അനുഭവിച്ചെ മതിയാവൂ ,എല്ലാം.......... രാഘവൻ്റെ ആത്മാവ് ഇപ്പോൾ എവിടെയോ ഇരുന്ന് ഇതൊക്കെ കണ്ട് കണ്ണീർ വാർക്കുന്നുണ്ടാവാം😓😓

ദേവിക ആർ ചന്ദ്രൻ
7A സി.കെ.ജി.എം.ഹയ൪ സെക്കന്ററി സ്കൂൾ. ചിങ്ങപുരം
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം