1976 ൽ സ്‌കൂൾ സ്ഥാപിതമായതിനുശേഷം ആദ്യ sslc ബാച്ച് 100 % വിജയം കൈവരിച്ചുകൊണ്ട്

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ "Best School " എന്ന പദവി കരസ്ഥമാക്കുകയുണ്ടായി .

ഗുരു പൂർണിമയുടെ നിറവ് വിദ്യാർഥികൾക്കു അനുഭവ വേദ്യമാക്കിയ രണ്ടു ദേശീയ അധ്യാപക അവാർഡ്

ജേതാക്കൾ സ്‌കൂളിന്റെ നാഴികകല്ലുകളാണ് ഗണിതശാസ്ത്ര അധ്യാപകനായിരുന്ന ശ്രീ ജി .കെ .വേണുഗോപാൽ സർ ,സ്‌കൂളിന്റെ ലോക കായികഭൂപടത്തിൽ

സ്ഥാനം നേടിക്കൊടുത്ത ഗുരുവന്ദ്യൻ ശ്രീ കെ .പി തോമസ് സർ എന്നിവർക്കായിരുന്നു

ദേശീയ അധ്യാപക അവാർഡ്

തോമസ് സർ സർക്കാരിന്റെ വിശിഷ്ട ബഹുമതിയായ ദ്രോണാചാര്യ അവാർഡും 2013 ൽ

കരസ്ഥമാക്കുകയുണ്ടായി .

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ തുടർച്ചയായി 16 വർഷത്തോളം ചാമ്പ്യൻഷിപ്

കരസ്ഥമാക്കി സ്‌കൂൾ സുവർണനേട്ടങ്ങളുടെ ജൈത്രയാത്രയിൽ പകരാകരില്ലാത്ത

ജേതാക്കളായി തുടർന്നു ....

നിരവധി ഒളിമ്പിക്സ് ഏഷ്യാഡ്‌ താരങ്ങളെ വാർത്തെടുത്തിട്ടുള്ള സ്‌കൂൾ അഞ്ചു ബോബി ജോർജ്

എന്ന താരത്തിലൂടെ വുമൺ ഓഫ് ദി വേൾഡ് എന്ന ബഹുമതി കരസ്ഥമാക്കി ലോക കായിക

ഭൂപടത്തിൽ ഇടം നേടി .

ഒളിംപ്യരായ ജോസഫ് .ജി .എബ്രഹാം ,ജിൻസി .ഫിലിപ്പ് ,അഞ്ചു ബോബി ജോർജ് ..ഇവർ

സ്‌കൂളിന്റെ അഭിമാനം വാനോളം ഉയർത്തിയ സുവർണ താരങ്ങളാണ് ...

തോമസ് സർ


.

സി .എസ .മുരളീധരൻ ,മോളി ചാക്കോ എന്നി ഏഷ്യാഡ്‌ താരങ്ങളും സ്‌കൂളിന്റെ നക്ഷത്ര തിളക്കങ്ങളാണ് ...

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം