സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/അക്ഷരവൃക്ഷം/ഇരുട്ടിൻെറ പാതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുട്ടിൻെറ പാതകൾ

ലോകത്തെ കീഴടക്കിയ കൊറോണ എന്ന മഹാമാരി പരത്തുന്ന വൈറസിനെതിരെ നമ്മൾ ഒത്തൊരുമയോടെ പോരാടണം.ഭീകരമായ ഈ വൈറസിനെ നമ്മൾ ഇല്ലാതാക്കണം. ഇതിന് മുൻപ് തന്നെ നമ്മൾ വലിയ ഒരു പ്രളയത്തെ തന്നെ നേരിട്ടിട്ടുണ്ട്. ഇതെല്ലാം മനുഷ്യൻ എന്ന ജീവിക്ക് ഒരു പാഠം ആയിരിക്കും. ഇതുപോലെയുള്ള കാര്യങ്ങൾ വരുമ്പോഴാണ് ചെറിയവനെന്നോ വലിയവനെന്നോ ഇല്ലാത്തത്. നമ്മൾ എന്നും ശുചിത്വത്തോടെ ഇരിക്കണം. ശരീരം കൊണ്ടും അകലം പാലിച്ചു് മനസ്സുകൊണ്ട് അടുപ്പിക്കുക.

എത്രയോപേർ കൊറോണ മൂലം മരണമടഞ്ഞിട്ടുണ്ട് അവർക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കുക.വയസ്സായവരെ സംരക്ഷിക്കുക. ലോകത്തെ കീഴടക്കാൻ ശ്രമിച്ച ഈ അസുഖത്തോട് നമ്മൾ ഒറ്റക്കെട്ടായി നിന്ന് പൊരുതാം. സോപ്പുകൾ കൊണ്ട്കൈ കഴുകുക .വൃത്തിയായി പരിസരം സൂക്ഷിക്കുക. ദൈവത്തെ സ്മരിച്ച് നമ്മളെന്നും ശാന്തത്തെ തേടി പോകുക. ഇതുപോലെയുള്ള ഉള്ള എന്തെല്ലാം തന്നെ നമ്മളെ ഉപദ്രവിച്ചാലും നമ്മൾ തളരാതെ ഇരിക്കണം. ഇനിയുള്ള തലമുറയ്ക്ക് കൊറോണയെക്കുറിച്ചും ഈ സ്നേഹത്തെക്കുറിച്ചും അറിയണം .

അനുശ്രീ ജെ
9 F സി എ എച്ച് എസ് കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം