സിസ്റ്റർ എലിസബത്ത് ജോയൽ സി. എസ്. ഐ. ഇ. എം. എച്ച്. എസ്. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കോവിഡ് 19 മനുഷ്യരുടെ ഉള്ളിലുള്ള മനുഷ്യത്വം തിരിച്ചറിയാൻ നമ്മളെ സഹായിച്ചു. മനുഷ്യരുടെ ഉള്ളിലുള്ള തെറ്റായ ചിന്തകളെ മാറ്റി പരസ്പരം സഹായിക്കാനും കോവിഡ് 19 നെ പ്രതിരോധിക്കാനും ആണ് ഇപ്പോഴുള്ളവർ ശ്രമിക്കുന്നത്. കോവിഡ് 19 ന് നഗരങ്ങളിലെ മലിനീകരണങ്ങളും അപകടങ്ങളും പീഡനങ്ങളും എല്ലാം കുറക്കാൻ കഴിഞ്ഞു.
സാമൂഹിക വ്യാപനം ഒഴിവാക്കി വീടുകളിൽ തങ്ങാൻ സർക്കാർ നിർദേശിക്കുകയും ജനങ്ങൾ അത് പ്രവർത്തിക്കുകയും ചെയ്‌തപ്പോൾ കുടുംബബന്ധങ്ങൾ കൂട്ടിയുറപ്പിക്കപ്പെട്ടു. സാമൂഹിക ചുറ്റുപാടിൽ മനുഷ്യൻ എങ്ങനെ പെരുമാറണമെന്നും സാഹോദര്യം, സ്നേഹം, സഹാനുഭൂതി, സഹായം, പങ്കുവെക്കൽ, മുതലായവ എങ്ങനെയാണെന്നും മനുഷ്യർക്ക്‌ തിരിച്ചറിവ് ഉണ്ടാകാനുള്ള ഒരവസരമായി കൊറോണ കാലം മാറുന്നു. നമുക്ക് കൊറോണ പോലുള്ള മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനുള്ള പരിശീലനം കൂടി കിട്ടുന്ന ഒരവസരം ആണിത്.ഇപ്പോൾ ആഹാരങ്ങൾ നമ്മൾ മിതമായി ആണ് ഉപയോഗിക്കുന്നത്. സമ്പത്ത് വിനിയോഗവും നമ്മൾ ചുരുക്കി.
കരുതലോടെ ജാഗ്രതയോടെ നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാം

അസ്ന.എസ്.ബി.
9 E സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ്.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം