സി.എച്ച്.എസ് കാൽവരിമൗണ്ട്/അക്ഷരവൃക്ഷം/കൊറോണ നൽകിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നൽകിയ പാഠം

ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് മത്തായി ചേട്ടൻ ചുറ്റും നോക്കി എങ്ങും നിശബ്തത. നിറഞ്ഞ പുഞ്ചിരിയുമായി സുരക്ഷാവസ്ത്രങ്ങൾ അണിഞ്ഞു വരുന്ന ശാലിനിയെ തിരിച്ചറിയാൻ അയാൾക്ക് വിഷമമുണ്ടായില്ല. തന്റെ കിടക്കയിൽ വന്നു മരുന്നുകൾ ഒക്കെ നൽകി അവൾ പോയി. പാതിമയക്കത്തിൽ അയാൾ തന്റെ പഴയ ജീവിതത്തെക്കുറിച്ചോർത്തു.


ഇടവെട്ടിയിലെ പേരുകേട്ട മുതലാളിയായിരുന്നു മത്തായി. പണം അയാളെ തീർത്ത ഒരു അഹങ്കാരിയാക്കിമാറ്റി. സ്വന്തം മതത്തിൽ പെട്ടവരെയും ഉയർന്ന സാമ്പത്തികമുള്ളവരെയും മാത്രമേ അയാൾ മനുഷ്യനായി കണ്ടിരുന്നുള്ളൂ. തന്റെ പണത്തിനും ശക്തിക്കും കിഴിൽ എന്തിനെയും അടക്കിനിർത്താം എന്നായിരുന്നു അയാളുടെ വിചാരം. മത്തായി ചേട്ടന്റെ വീടിനടുത്തു താമസിക്കുന്ന ശാലിനിയെയും അവളുടെ അനിയത്തിയേയും തികഞ്ഞ പുച്ഛത്തോടെയാണ് അയാൾ നോക്കിയിരുന്നത്. അവർ അനാഥരാണെന്നതും ദരിദ്രരാണെന്നതും അതിന്റെ പ്രധാന കാര്യങ്ങളായിരുന്നു

ഒരിക്കൽ അയാളുടെ മകൻ അലക്സ്‌ ശാലിനിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം മത്തായിയെ അറിയിച്ചു. എന്നാൽ താൻ ജീവനോടെയുള്ളിടത്തോളം കാലം അത് സമ്മതിക്കില്ല എന്നായിരുന്നു മത്തായിയുടെ മറുപടി. മാത്രമല്ല ശാലിനിയെ അയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.


അങ്ങനെ കാലങ്ങൾ മാറി. അയാൾ കൂടുതൽ ധനികനായി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് കൊറോണ എന്നമഹാമാരി കേരളത്തെ പിടിച്ചു കുലുക്കിയത്. നാട്ടിൽ എങ്ങും ഭീതിയുടെ നിഴൽവീണപ്പോഴും മത്തായി തന്റെ സ്വഭാവം മാറ്റിയില്ല. നാടുനീളെ യാത്ര ചെയ്തും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ അവരെ കുറ്റംപറഞ്ഞുനടന്നും അയാൾ തന്റെ പരാക്രമങ്ങൾ തുടർന്നു. എന്തിനേറെ covid രോഗികളെ ശുശ്രുഷിക്കുന്ന ശാലിനിയെ ഈ നാട്ടിൽ താമസിക്കാൻ അനുവദിക്കരുത് എന്ന് വാശിപിടിച് തന്റെ പണം ഉപയോഗിച്ച് അയാൾ അവരെ അവിടെ നിന്ന് മാറ്റി. എന്നാൽ പെട്ടന്നാണ് കാര്യങ്ങൾ തിരിഞ്ഞുമറിഞ്ഞത്. ചുമയും പനിയുമായി ആശുപത്രിയിൽ എത്തിയ മത്തായിക്ക് താമസിക്കാതെ തന്നെ covid സ്‌ഥിതികരിച്ചു. അയാളെ അവിടുത്തെ സർക്കാർ ആശുപത്രിയിലാക്കി. എന്നാൽ ആശുപത്രിയിലെ ചികിത്സയുമായി സഹകരിക്കാൻ അയാൾ തയ്യാറായില്ല. തനിക്ക് സ്വകാര്യ ആശുപത്രിയിലെ ചികിത്സ തന്നെ വേണമെന്ന് അയാൾ വാശിപിടിച്ചു. അയാളെ ചികിൽസിക്കാൻ എത്തിയ ഡോക്ടർമാരെയും നേഴ്സമാരെയും അയാൾ ചീത്തവിളിച്ചു. അവർക്കാർക്കും അയാളെ ചികിൽസിക്കാൻ കഴിഞ്ഞില്ല. അവസാനം അയാളെ ചികിൽസിക്കാൻ മുന്നോട്ടു വന്നത് ശാലിനിയാണ്. അയാളുടെ ചീത്തവിളിക്കൊന്നും ചെവികൊടുക്കാതെ അവൾ അയാളെ ശുശ്രുഷിച്ചു. പതിയെ അയാൾ അവശനായി.. എന്തോ ഒരു ഭയം അയാളെ ആവരണം ചെയ്തു. താൻ പറ്റിച്ചവരും ദ്രോഹിച്ചവരുമെല്ലാം തന്റെ ചുറ്റിനും കറങ്ങുന്നതായി അയാൾക്ക്‌ തോന്നി. അപ്പോഴെല്ലാം അയാൾക്ക്‌ കരുത്തു നൽകി കൂടെ നിന്നത് അയാൾ എന്നും ദ്രോഹിച്ചിട്ടു മാത്രമുള്ള ശാലിനിയായിരുന്നു. അവളുടെ സ്നേഹത്തിന്റെ അഗ്നിയിൽ അയാളുടെ മനസ്സ് നീറി. തന്റെ അശ്രദ്ധയും ലാഘവത്വവും കൊണ്ടാണ് തനിക്ക് രോഗം പിടിപെട്ടതെന്നു മനസിലാക്കിയ മത്തായി കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ഉയർജിതമാക്കണമെന്നും തന്റെ സഹായം അതിനു ലഭിക്കും എന്നും പറഞ്ഞു. വീട്ടിൽ എത്തിയ ശേഷം മാസ്കുകളും സാനിട്ടിസ്റുകളും നൽകുമെന്നും അറിയിച്ചു. ശാലിനിയെ തന്റെ മരുമകളായി സ്വീകരിക്കാൻ അയാൾ തീരുമാനിച്ചു. Kovid പ്രതിരോധത്തിനായി അണിനിരക്കുന്നത് ദൈവത്തിന്റെ മാലാഖാമാരാണെന്ന സത്യ വും അയാൾ മനസിലാക്കി. Kovid മുക്തനായി വീട്ടിലെത്തിയപ്പോൾ കൊറോണ അയാളെ പഠിപ്പിച്ചത് വലിയ ഒരു പാഠമണ് ദയയും മനുഷ്യത്വവുമാണ് ഒരു മനുഷ്യന്റെ പ്രധാന ഗുണം. ഏത് തിരിച്ചറിയാൻ നമ്മുക്കും ഈ കൊറോണക്കാലം വേണ്ടി വരുമോ?

റിയാ സൂസൻ ആന്റണി
9 A സി.എച്ച്.എസ് കാൽവരിമൗണ്ട്
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ