സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/ഇന്നത്തെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നത്തെ ലോകം


നമ്മുടെ ലോകത്ത് ഇപ്പോൾ ഉള്ള ഒരു മഹാവ്യാധിയാണ് കൊറോണ അഥവാ കോവിഡ് 19. മനുഷ്യരും പക്ഷികളും 1 ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ് ), മിഡിൽ ഈസ്റ്റ്‌ റെസ്പിറേറ്ററി സിൻഡ്രോം (മെർസ് ), കോവിഡ് 19 എന്നിവ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് കൊറോണയുടെ ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രധിരോധവ്യവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയകുട്ടികളിലും വൈറസ് പിടിമുറുക്കും. ഈ വൈറസ് ചൈനയിൽ നിന്നാണ് ആദ്യയമായി റിപ്പോർട്ട് ചെയ്തത്. കൊറോണ എന്ന മഹാവ്യാധി കേരളത്തിലും വന്നു. കേരളത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ലാത്ത ലോക്ക് ടൗണും ഉണ്ടായി. ഈ കൊറോണയെ തടയാൻ നമ്മൾ കുറച്ചു കാര്യങ്ങൾ മാത്രം ശ്രേദ്ധിച്ചാൽ മതി. കൈകൾ എപ്പോഴും നന്നായി കഴുകുക, ആൾക്കൂട്ടം ഉള്ള സ്ഥലത്ത് നിൽക്കരുത്, ആഘോഷങ്ങൾ നടത്തരുത്, എന്നിങ്ങനെ കുറച്ചു കാര്യങ്ങൾ മാത്രം ശ്രേദ്ധിച്ചാൽ ഈ മഹാവ്യാധി തടയാം. ഇപ്പോൾ അമേരിക്കയിലാണ് നിരവധി കോവിഡ് രോഗികൾ ഉള്ളത് നിരവധി മരണവും അവിടെയാണ്. ലോകരൊഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.


അമിത വി
8 A സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം