സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രവർത്തനങ്ങൾ/2024-25 പ്രവർത്തനങ്ങൾ

സുഹ്‌റ പടിപ്പുര അനുസ്മരണവും  മൂന്നാമത് കാവ്യ പുരസ്‌കാര സമർപ്പണവും

നമ്മുടെ സ്കൂളിലെ അധ്യാപികയും കാവയത്രിയുമായിരുന്ന ശ്രീമതി സുഹറ പടിപ്പുരയുടെ സ്മരണാർത്ഥം സുഹ്‌റ പടിപ്പുര ഫൌണ്ടേഷൻ ഇനിഷ്യേറ്റിവ് ഏർപ്പെടുത്തിയ കാവ്യ പുരസ്‌കാര സമർപ്പണം ജൂൺ 14 വെള്ളിയാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗാന രചയിതാവ് ശ്രീ റഫീഖ് അഹമ്മദ് ഉത്ഘാടനം നിർവഹിച്ചു. പ്രശസ്ത എഴുത്തുകാരൻ അരുൺ കുമാർ അന്നൂർ ആൺ ഈ വർഷത്തെ അവാർഡ് ജേതാവ്. പരിപാടിയുടെ ഫുൾ വീഡിയോ കാണുന്നതിനായി താഴെ നൽകിയ യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

Watch Full Programme in our YouTube Channel

വിജയികളെ അനുമോദിച്ചു

2023-24  അക്കാദമിക വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കാളികാവ് ബി ബി  ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ പരിപാടി സ്കൂൾ മാനേജിങ് സെക്രട്ടറി ശ്രീ ഖാലിദ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ രമേശ് സർ മുഖ്യ പ്രഭാഷണവും വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി. ചടങ്ങിൽ ഹെഡ് മാസ്റ്റർ റഹ്മത്തുള്ള വാളപ്ര, പ്രിൻസിപ്പൽ ഡോ:അനസ്, ഉപ പ്രധാനാധ്യാപകൻ ശ്രീ ആബിദ് എന്നിവർ സംസാരിച്ചു.

 

അറബിക് ക്ലബ് ഉത്ഘാടനം

അറബിക് ക്ലബ് ഉത്ഘാടനം

2024-25  അക്കാദമിക വർഷത്തേക്കുള്ള അറബിക് ക്ലബ്ബിന്റെ ഉത്ഘാടനം സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അന്താരാഷ്ട്ര സാമൂഹിക ഇൻഫ്ലുൻസർ ശ്രീ ഹാഷിം അബ്ബാസ് അൽ ഒവൈസി ആണ് ഈ വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ച് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയനായ ശ്രീ ഒവൈസി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി നിരവധി മലയാളം പാട്ടുകളും പാടി. PTA പ്രസിഡണ്ട് ശ്രീ ഗഫൂർ, പ്രിൻസിപ്പൽ ഡോ: അനസ് പ്രധാനാധ്യാപകൻ റഹ്മത്തുള്ള വളപ്ര തുടങ്ങിയവർ പങ്കെടുത്തു