ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025

പ്രവേശനോത്സവം പ്രൗഢഗംഭീരമായ ചടങ്ങുകളിലൂടെ നടന്നു.പിടിഎ പ്രസിഡണ്ട് പി ബിജുവിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി. ശ്രീമതി ഉദ്ഘാടനം ചെയ്തു .ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ശ്രീ. സന്തോഷ് സ്വാഗതം പറഞ്ഞു .മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധി ശ്രീ.അൻസാരി തില്ലങ്കേരി മുഖ്യാതിഥിയായി പ്രഭാഷണം നടത്തി .USS സ്കോളർഷിപ്പ് ജേതാക്കൾ ,തിരുവനന്തപുരത്ത് നടന്ന SPC സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത  ആദി കിരൺ തുടങ്ങിയവർക്കുള്ള സമ്മാനദാനം മുഴക്കുന്ന് സബ് ഇൻസ്പെക്ടർ ശ്രീ.ബെന്നി എം.ടി നിർവഹിച്ചു.ഹെഡ്മിസ്ട്രസ് മിനി ജോസഫ് പ്രവേശനോത്സവ സന്ദേശം നൽകി .സമഗ്ര ഗുണമേന്മ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് SRG കൺവീനർ ശ്രീ.അനിൽകുമാർ പി കെ വിശദീകരിച്ചു . വാർഡ് മെമ്പർ ശ്രീമതി. നസീമ സി,മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി. ആയിഷ പി ,ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഇന്ദിര ,ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. കുര്യൻ സി വി ,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .പഞ്ചായത്ത് നൽകിയ പ്ലേറ്റ് , ഗ്ലാസ് എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി. ശ്രീമതി നിർവഹിച്ചു. ശ്രീ.ജിം ജോസ്  നന്ദി പ്രകാശിപ്പിച്ചു .

പരിസ്ഥിതി ദിനം ജൂൺ 5

പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .ശ്രീ രാജേഷ് കെ വിയുടെ നേതൃത്വത്തിൽ രാവിലെ അസംബ്ലി ചേർന്നു .വീട്ടിൽ പ്രസിഡൻറ് ശ്രീ പി ബിജു പരിപാടി ഉദ്ഘാടനം ചെയ്തു.സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ ആബൂട്ടി  പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്കായി നൽകി.വാർഡ് മെമ്പർ ശ്രീ നസീമ സി പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. SPC, Guides, Little Kites, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ മലയാള പ്രസംഗം,ഇംഗ്ലീഷ് പ്രസംഗം,പരിസ്ഥിതി ദിന സന്ദേശ ഡാൻസ് ,പോസ്റ്റർ നിർമ്മാണം,പരിസ്ഥിതി ദിന ക്വിസ്,വൃക്ഷത്തൈ നടൽ എന്നിവ നടത്തി