സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/നാട്ടിൽ എത്തിയ പുതിയ അതിഥി
നാട്ടിൽ എത്തിയ പുതിയ അതിഥി
എങ്ങും പച്ചപ്പ് നിറഞ്ഞ നാട്ടിൻപ്പുറം. അവിടെ തിങ്ങിനിൽക്കുന്ന വൃക്ഷങ്ങളിലെ ഇലയെ തഴുകാൻ വരുന്ന കുറുമ്പനായ മാരുതൻ. നാലുപാടും കിളികളുടെ മധുരനാദം മുഴങ്ങുന്നു. മനസ്സിൽ സന്തോഷവും പ്രവർത്തികളിൽ നന്മയുമുള്ള ജനങ്ങൾ. വീട്ടിൽ വളർത്തുന്ന മൃഗങ്ങളെപോലും വീട്ടിലെ അംഗത്തെപ്പോലെ സ്നേഹിക്കുകയും പ്രകൃതിയെ ചൂഷണം ചെയ്യുന്ന യാതൊരു പ്രവർത്തിയും ചെയ്യുമായിരുന്നില്ല. ജാതി മത ഭേദമില്ലാതെ മനുഷ്യരോട് സ്നേഹമുള്ള ആളുകളായിരുന്നു. അപ്രതീക്ഷിതമായി ഒരു കുടുംബം നാട്ടിലേക്ക് വന്നെത്തി. അവർ അവിടെ വീടു വാങ്ങി താമസം തുടങ്ങുകയും ചെയ്തു. അധികം വൈകാതെ തന്നെ നാട്ടുകാരുമായി പരസ്പരം സൗഹൃദത്തിലായി. എന്നാൽ ദിവസങ്ങൾ കഴിയും തോറും രാമചന്ദ്രമേനോന്റെ സ്വഭാവത്തിൽ മാറ്റം വരാൻ തുടങ്ങി. പ്രകൃതിക്ക് എതിരെ ചിന്തിക്കാനുള്ള മനോഭാവം അയാളിൽ ഉണ്ടാവാൻ തുടങ്ങി. പ്ലാസ്റ്റിക് മാലിന്യങ്ങൾ വഴിയിൽ ഉപേക്ഷിക്കാൻ തുടങ്ങി. അത് ജനങ്ങളിൽ നീരസമുണ്ടാക്കി. തുടർന്നുള്ള ദിവസങ്ങളിൽ നാട്ടിൻപുറത്ത് അയാൾ ഫാക്ടറി നിർമ്മിക്കുവാൻ ആരംഭിച്ചു. ഫാക്ടറിയുടെ നിർമ്മാണം ജനങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി. പ്രകൃതിയിൽ പലതരം മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങി. തന്റെ കെട്ടിട നിർമ്മാണത്തിനുവേണ്ടി നാട്ടിലെ വൃക്ഷങ്ങൾ മുറിച്ചു. എന്നാൽ തൃപ്തികരമല്ലാത്ത നാട്ടുകാർ രാമചന്ദ്രനോട് എതിർപ്പ് കാണിച്ചു. എതിർപ്പുകൾ ഒന്നും തന്നെ വകവയ്ക്കാതെ രാമചന്ദ്രമേനോൻ ഫാക്ടറി നിർമ്മാണം പൂർത്തീകരിച്ചു. പ്രകൃതിക്ക് എതിരെയുള്ള രാമചന്ദ്രന്റെ ഈ നീക്കം നാട്ടുകാർക്ക് ഒട്ടും തന്നെ ഉൾക്കൊള്ളാനായില്ല. അതിനാൽ നാട്ടിലെ പ്രസിഡന്റിനോട് പരാതി നൽകാൻ തീരുമാനിച്ചു. ഇതിനെതിരെയുള്ള നടപടിക്കായി പ്രസിഡന്റ് പോലീസുകാരുമായി ചർച്ച നടത്തി. എന്നാൽ പോലീസുകാർക്ക് രാമചന്ദ്രൻ കൈക്കൂലി കൊടുത്ത് സ്വാധീനിച്ചു. നാട്ടുകാരുടെ പരാതി കാശിന്റെ സ്വാധീനത്തിൽ രാമചന്ദ്രൻ മായ്ച്ചു കളഞ്ഞു. ഫാക്ടറിയുടെ നിർമ്മാണത്തിന് ശേഷം ക്രമാതീതമായി വൃക്ഷങ്ങളുടെ എണ്ണം കുറഞ്ഞു. വലിയ തോതിൽ പക്ഷികളെയും നാട്ടിലെ മൃഗങ്ങളെയും ബാധിച്ചു. മാസങ്ങൾക്ക് ശേഷം പ്രതീക്ഷിക്കാതെ ഒരു രാത്രി രാമചന്ദ്രന്റെ മകൾ കുഴഞ്ഞു വീണു. ഈ കാഴ്ച കണ്ട കുട്ടിയുടെ അമ്മ പരിഭ്രാന്തിയോടെ രാമചന്ദ്രനെ വിളിച്ചു. വിവരമറിഞ്ഞ രാമചന്ദ്രൻ ഫാക്ടറിയിൽ നിന്നും വീട്ടിലെത്തി. മകളെയും കൂട്ടി പട്ടണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയ്ക്ക് ശേഷം ഡോക്ടർ രാമചന്ദ്രനോട്‍ മകൾക്ക് ക്യാൻസറാണെന്ന് വെളിപ്പെടുത്തി. കണ്ണീരുമായി രാമചന്ദ്രൻ ഡോക്ടറോട് ചോദിച്ചു. ഇതിന് പ്രതിവിധി ഉണ്ടോ. ഡോക്ടർ പറഞ്ഞു. ഇത് ക്യാൻസറിന്റെ ഒന്നാം ഘട്ടമാണ് ചികിൽസിച്ചാൽ മാറാവുന്നതേയുള്ളു. വിഷാംശം ഉള്ള പുക അധികമായി ശ്വസിക്കുന്നതിലൂടെയാണ് ക്യാൻസർ എന്ന ഈ രോഗം കുട്ടിയിൽ ഉണ്ടായത്. കഴിവതും ഇപ്പോൾ താമസിക്കുന്ന സ്ഥലത്തുനിന്നും മാറാൻ ശ്രമിക്കുക. നിങ്ങൾ താമസിക്കുന്ന നാട്ടിൽ നിന്നും ഇന്നലെ രണ്ടു പേർ വന്നിരുന്നു. അവർക്ക് ക്യാൻസർ പിടിപ്പെട്ടിരിക്കുകയാണ്. അടുത്തുള്ള ഫാക്ടറിയിൽ നിന്നുമുള്ള വിഷാംശമായുള്ള പുക കാരണമാകാം ഈ രോഗം പിടിപ്പെട്ടത്. ഇതു കേട്ട രാമചന്ദ്രൻ മാനസികമായി തളർന്നു. ഞാൻ ചെയ്തത് വലിയ തെറ്റ് ആണെന്നും അതിനുള്ള ശിക്ഷയാണ് തന്റെ മകൾക്ക് രോഗം പിടിപ്പെട്ടതെന്ന് അദ്ദേഹം മനസ്സിലാക്കി. തിരിച്ചു നാട്ടിൽ എത്തിയ രാമചന്ദ്രൻ തന്റെ ഫാക്ടറയിലേക്ക് പോകുകയായിരുന്നു. പോകുന്ന വഴിയിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. രാമചന്ദ്രൻ അവിടെ എത്തിയപ്പോൾ ഉണ്ടായിരുന്ന പച്ചപ്പ് ഇപ്പോൾ ഇല്ല അവിടെ ഉണ്ടായിരുന്ന വൃക്ഷങ്ങളിൽ ഭൂരിഭാഗവും തന്റെ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചു. ആ നാടിന് ഉണ്ടായ മാറ്റത്തിന് കാരണം താനാണെന്ന് മനസ്സിലാക്കി തന്റെ തെറ്റുകൾ പൂർണ്ണമായി മനസ്സിലാക്കിയ അദ്ദേഹം നാട്ടുകാരോട് ക്ഷമ ചോദിക്കുകയും ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. നാട്ടിൽ രോഗം ബാധിച്ചവരുടെ ചികിൽസയ്ക്കുള്ള ചിലവ് അദ്ദേഹം വഹിച്ചു കൊള്ളാമെന്ന് നാട്ടുകാർക്ക് വാക്ക് നൽകി. പണത്തിന്റെ അഹങ്കാരം രാമചന്ദ്രനിൽ നിന്ന് വിട്ടു പോയതിനാൽ അയാളെ നാട്ടിൻപ്പുറത്തെ ആളാകാൻ സഹായിച്ചു. സന്ദേശം. നമ്മൾ ഒരിക്കലും മറ്റുള്ളവരുടെ ജീവിതം തകർത്തുകൊണ്ടോ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടോ മെച്ചപ്പെട്ടുള്ള ജീവിതം ഉണ്ടാക്കാൻ ശ്രമിക്കരുത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ