സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സുന്ദരമായ ഈ കുന്നിൻ പുറത്ത് ഉദ്ദേശം 8 ഏക്കർ സ്ഥലത്തിനുള്ളിൽ വൃക്ഷലതാദിതളുടയും അറേബ്യ​ൻ സമുദ്രത്തിൽ നിന്ന് അടിച്ചുയരുന്ന ശീതളക്കാറ്റിന്റെയും സംരക്ഷണയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. യു പി സ്ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1952 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ തറക്കല്ലിട്ടത് അന്നത്തെ തിരു-കൊച്ചി മുഖ്യ​മന്ത്രി ആയിരുന്ന ശ്രീ എ ജെ ജോൺ ആയിരുന്നു. ഇപ്പോൾ യു പി ക്ലാസ്സുകളിൽ ആറും ഹൈസ്ക്കൂളിൽ ഒൻപതു ഡിവിഷനുകളും പ്രവർത്തിക്കുന്നു.എല്ലാ ജാതി മത വിഭാഗത്തിലും പെട്ടവർ തങ്ങളുടെ വിദ്യാഭ്യാസത്തിനായി ഈ സ്ക്കൂളിനെ ആശ്രയിച്ചുവരുന്നു. പഠന കാര്യങ്ങളിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം ധാരാളം പ്രഗൽഭരെ സംഭാവനചെയ്തിട്ടുണ്ട്. ഐ പി എസ് , ഐ എ എസ്, ഐ എഫ് എസ് തുടങ്ങിയ രംഗങ്ങളിൽ ആയിരിക്കുന്ന പ്രഗൽഭൻമാർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. സ്ക്കൂളിലെ ലൈബ്രറി, ലബോറട്ടറി ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങൾ ഇതര സ്ക്കൂളുകൾക്ക് മാർഗ്ഗ ദർശകമാണ്