സി.എം.എസ്.എൽ.പി.എസ് കുമ്പ്ലാംപൊയ്ക/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുമ്പളാംപൊയ്ക യുടെ മനോഹരമായ കുന്നിൻ ചരുവിൽ 1907 ൽ സിഎംഎസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം സിഎംഎസ് എസ് എസ് കോർപ്പറേറ്റ് മാനേജ്മെൻ്റി ൻ്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത് . 12 വിദ്യാർത്ഥികളുമായി ഒന്നാം ക്ലാസ് ആരംഭിച്ചു. ആദ്യ അധ്യാപകൻ സഭാ ശുശ്രൂഷക നായ കാനം സ്വദേശി പടി ക്കമണ്ണിൽ ഉമ്മൻ ആശാൻ ആയിരുന്നു. തുടർന്ന് ഈ സ്കൂളിനോട് ചേർന്ന് മിഡിൽ സ്കൂളും, ഹൈസ്കൂളും ഉണ്ടായി. 1961ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പ്രൈമറി സ്കൂൾ സ്ഥാപിച്ചു . കലാ കായിക സാംസ്കാരിക മേഖലകളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.