സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്/പരിസ്ഥിതി ക്ലബ്ബ്
മേലുകാവ് സി എം സ് ഹയർ സെക്കണ്ടറി സ്കൂളിൽ 2025 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. രാവിലെ പ്രത്യേക സ്കൂൾ അസംബ്ലി വിളിച്ചു ചേർത്ത് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. സ്കൂൾ മേധാവി ശ്രീമതി മിനിമോൾ ഡാനിയേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .വിദ്യാർത്ഥികൾ വിവിധ ഫലവൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും കൊണ്ടു വന്നു. അവ സ്കൂൾ അസ്സംബ്ലിയിൽ പ്രദർശിപ്പിച്ചു. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവ നട്ടു വെച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ റവ.ജോസഫ് എബ്രഹാം അധ്യക്ഷത വഹിച്ചു.ഈരാറ്റുപേട്ട ലയൺസ് കബ്ബിന്റെ നേതൃത്വത്തിൽ വിദ്യാര്ഥികള്ക് വൃക്ഷതൈകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ശ്രീ മനോജ് മാത്യു ,ക്ലബ്ബ് അഡ്മിനിസ്ട്രേറ്റർ ശ്രീ സിബി മാത്യു പ്ലാത്തോട്ടം ,ട്രഷറർ ശ്രീ ടിറ്റോ ശ്രീ സ്റ്റാൻലി മാത്യു, ശ്രീ മാത്യു വെള്ളാപാണിയിൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ,ശ്രീ ജെറ്റോ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.



പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് സ്കൂൾ മേധാവി ശ്രീമതി മിനിമോൾ ഡാനിയേൽ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സിജി പി ജോൺ , പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീമതി ജിതുമോൾ ജോർജ് , അധ്യാപകരായ ജിബിൻ ജോർജ് , പ്രസാദ് ജോൺസൻ തുടങ്ങിയവർ നേതൃത്വം നൽകി.
പരിസ്ഥിതി ദിന പരിപാടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ....
https://www.youtube.com/watch?v=SX72J_33l34
