സി.എം.എച്ച്.എസ് മാങ്കടവ്/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അക്കാദമികം

സ്കൂൾ അസംബ്ളി

എല്ലാ ദിവസവും 9.30 ന് പ്രാർതഥനയോടെ പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. 9.45 മുതൽ 3.45 വരെയാണ് പഠനസമയം. ആഴ്ചയിൽ ചൊവ്വാഴ്ച അസംബ്ലി നടത്തുന്നു. ഇംഗ്ലീഷ് ഭാഷയിലും മലയാളം ഭാഷയിലും അസംബ്ലി നടത്തുന്നു. ഓരോ ക്ലാസ്സുകാരും മാറി മാറി അസംബ്ലിക്ക് നേതൃത്വം കൊടുക്കുന്നു. അസംബ്ലിയിൽ -പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന, ചിന്താ വിഷയം പങ്കുവയ്ക്കൽ, പുസ്തക പരിചയം, എക്സർസൈസ് എന്നിവ വൈവിധ്യങ്ങളോടെ ഓരോ ക്ലാസ്സും അവതരിപ്പുിക്കുന്നു. ഏറ്റവും മികച്ച രീതിയിൽ അസംബ്ലി നടത്തുന്നവർക്ക് എച്ച് എം സമ്മാനവും സ്പോൺസർ ചെയ്തിട്ടുണ്ട്. അസംബ്ലിയിൽ കുട്ടികളുടെ അച്ചടക്കം,‍ ശുചിത്വം,സമയനിഷ്ഠത എ ന്നിവ കായികധ്യാപകന്റെ നേത്യത്വത്തിൽ നിരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.


മോർണിംഗ് ക്ലാസ്സ്

എല്ലാ ദിവസവും 8.45 ന് മോർണിംഗ് ക്ലാസ്സ് ആരംഭിക്കുന്നു. 10-ാം ക്ലാസ്സിലെ കുട്ടികളെ കൂടാതെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും ക്ലാസ്സുകൾ നൽകിവരുന്നു.

ഈവനിംഗ് ക്ലാസ്സ്

എല്ലാ ദിവസവും 3.45 മുതൽ 4.45 വരെയാണ് ഈവനിംഗ് ക്ലാസ്സ് നടത്തുന്നത്. 10-ാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ്സ് നൽകുന്നു.

മന്ത്‍ലി ടെസ്‍ററ്

ടേം മൂല്യനിർണ്ണയം

ബെസ്റ്റ് ക്ലാസ്സ്

ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ്

ബെസ്റ്റ് ടീച്ചർ അവാർഡ്

ക്വിസ്സ് മത്സരങ്ങൾ

ലഘുപരീക്ഷണങ്ങൾ

എസ് ആർ ജി

സ്കൂൾ പാർലമെന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ലിറ്റിൽ കൈറ്റ്സ്

സീഡ്

"ലോകമേ തറവാട് നമുക്കി ചെടികളും പുൽകളും പുഴുക്കളും കൂടിതൻ കുടുംബക്കാർ "അതെ മൃഗങ്ങളും പക്ഷികളും മരങ്ങളും എല്ലാം അടങ്ങുന്നതാണ് നമ്മുടെ ഭൂമി.ഈ ഭൂമി തന്നെയാണ് നമ്മുടെ പരിസ്ഥിതി എന്നുപറയുന്നത്.ഈ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.പ്രകൃതി അമൂല്യമാണ് അത് പാവനമാണ് പരിസ്ഥിതിയെ അറിയുക പരിസ്ഥിതിയിലേയ്ക്കു ഇറങ്ങുക എന്ന പ്രവർത്തന ലക്ഷ്യവുമായി മാത്രഭൂമി വിദ്യാലയങ്ങളുമായി സഹകരിച്ചു നടത്തുന്ന സീഡ് പദ്ധതി ഞങ്ങളുടെ സ്കൂളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.നമ്മുടെ മനോഹരമായ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് എന്ന മഹാവിപത്തിനെതിരെ പോരാടുന്നതിലും സീഡ് അംഗങ്ങൾ പ്രവർത്തിക്കുന്നു

മധുരം മലയാളം

സ്‍കൗട്ട്

ജൂണിയർ റെഡ്ക്രോസ്

കെ സി എസ് എൽ

ഡി സി എൽ

ഗ്രീൻ കാമ്പസ്

സ്നേഹത്തണൽ

വെർട്ടിക്കൽ ഗാർഡനിംഗ് വിത്ത് റീ യൂസബിൾ പ്ലാസ്റ്റിക്

പൂക്കളും ചെടികളും പൂമ്പാറ്റകളുമൊക്കെ നിറഞ്ഞ ഒരു പൂന്തോട്ടം- അങ്ങനെയൊരു കാഴ്ച ഏവരുടെയും മനസ്സിനെ കുളിരണിയിക്കും. പൂന്തോട്ടമെന്ന നമ്മുടെ സങ്കൽപ്പം ദിനംപ്രതി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. മുറ്റത്തും പറമ്പിലും എല്ലാം ചെടികൾ നട്ടുപിടിപ്പിച്ച് വെള്ളവും വളവും നല്കി അവയെ പരിപാലിക്കുന്ന പഴയ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ തലത്തിലേക്ക് ആ സങ്കൽപ്പം വളർച്ച പ്രാപിച്ചു കഴിഞ്ഞു. ഇന്ന് കെട്ടിടങ്ങളുടെ ചുവരുകളിലും എന്തിന് മരച്ചില്ലകളിൽ പോലും മനോഹരമായ പൂന്തോട്ടം നിർമ്മിക്കാൻ നമുക്ക് സാധിക്കും. അത്തരമൊരു ആശയമാണ് വെർട്ടിക്കൽ ഗാർഡൻ എന്ന സംരംഭത്തിലേക്ക് തിരിയാൻ എക്കോ ക്ലബ്ബ് അംഗങ്ങളെ പ്രേരിപ്പിച്ചത്.

പൂന്തോട്ട നിർമ്മാണത്തിൽ മാത്രമല്ല കൃഷിയിലും നമ്മുക്ക് ഈ രീതി പ്രയോജനപ്പെടുത്താവുന്നതാണ്. സ്ഥലപരിമിതി മൂലം കൃഷി അസാധ്യമാകുന്ന സാഹചര്യത്തിൽ വെർട്ടിക്കൽ ഫാർമിംഗ് ഏറെ സഹായകരമാണ്. അതോടൊപ്പം ഉപയോഗശേഷം നാം വലിച്ചെറിയുന്ന പല സാധനങ്ങളും നമുക്ക് ഈ രീതിയിൽ ഉപയോഗപ്രദമാക്കി മാറ്റാൻ കഴിയും. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സ്കൂളിലെ കുട്ടികൾ ഇതിന് ഉദാത്തമായ ഒരു മാതൃക, മനോഹരമായ ഒരു വെർട്ടിക്കൽ ഗാർഡൻ കുട്ടികൾ ഉണ്ടാക്കി. ഇതിലൂടെ പാഴ്‌വസ്തുക്കൾ എന്ന് നാം കരുതുന്ന സാധനങ്ങൾ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന വസ്തുത സമൂഹത്തിന് ബോധ്യപ്പെടുത്തി.

സ്ഥലപരിമിതിമൂലം മനുഷ്യർ വിഷമിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വെർട്ടിക്കൽ ഗാർഡൻ, വെർട്ടിക്കൽ ഫാർമിംഗ് തുടങ്ങിയ നൂതന ആശയങ്ങൾക്ക് പ്രസക്തിയേറുന്നു. വളരെ കുറഞ്ഞ മുതൽമുടക്കിൽ, സ്ഥലലഭ്യതയുടെ ബുദ്ധിമുട്ടുകൾ തരണം ചെയ്തുകൊണ്ട് കൃഷി ചെയ്യാൻ കഴിയുമെന്ന കണ്ടെത്തൽ കുട്ടികൾക്കെന്ന പോലെ സമൂഹത്തിനും പ്രചോദനമായി.

ജൈവ വൈവിധ്യ ഉദ്യാനം

ശാസ്ത്ര വാർത്താ അവതരണം

ശാസ്ത്ര മാസികകൾ പരിചയപ്പെടൽ

കാരുണ്യ ഫണ്ട്

കലാ-കായിക- പ്രവൃത്തി- പരിചയ പരിശീലനം

യോഗ

ശരീരവും മനസ്സും തമ്മിലുള്ള കൂടിച്ചേരലാണ് യോഗയിലൂടെ സാധ്യമാകുന്നത്.പഠനത്തിൽ ഏകാഗ്രത കൊണ്ടുവരാനും കുട്ടികളിൽ ഉത്കണ്ഠയും സമ്മർദ്ദവും അകറ്റാനും യോഗ ക്ലാസുകൾ സഹായിക്കുന്നു ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനും യോഗയിലൂടെ സാധിക്കുന്നു.ജീവിതത്തിന്റെ ആത്യന്തികമായ ആവിഷ്കാരം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണമാണ് യോഗ.പഠനത്തിൽ ഏകാഗ്രതയും മനശക്തിയും മനശാന്തിയും കൈവരിക്കുന്നതിനുള്ള ഉപാധിയാണ് യോഗ ക്ലാസ്സുകൾ.പഠനത്തതിൽ ഏകാഗ്രതയും താത്പര്യവും ഉണർത്തുന്നതിനായി യോഗ ക്ലാസ്സുകൾ നൽകിവരുന്നു.

സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

മാത്സ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഇക്കോ ക്ലബ്ബ്

ഔഷധത്തോട്ടം

കൗൺസലിംഗ്

സ്വന്തം പരിമിതികളെ മാത്രം നോക്കി ജീവിതത്തിനു മുൻപിൽ പകച്ചുനിൽക്കുന്ന കുട്ടികളെ ആത്മവിശ്വാസത്തിന്റെയും സ്വയാവബോധത്തിന്റെയും പ്രത്യാശാപൂർണമായ ലോകത്തേക്ക് കൈപിടിച്ചു നയിക്കുന്നതിനും ഓരോ കുട്ടിയിലേയും അമൂല്യതയെ തിരിച്ചറിഞ്ഞു അവനിലുള്ള മുഴുവൻ സാധ്യതകളെയും പരിപൂർണതയിലേയ്ക്ക് വളർത്താൻ ഒരു കൈത്താങ്ങാണ് കൗൺസിലിങ്ങുകൾ കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ പഠന പുരോഗതിക്കാവശ്യമായ കൈതാങ്ങലുകൾ നൽകുുന്നതിനുമായി കൗൺസിലിംഗുകൾ നൽകുന്നു.

മൂല്യബോധക്ലാസ്സുകൾ

മൂല്യങ്ങളാണ് ഒരു വ്യക്തിയെ മനുഷ്യനാകുന്നത്.മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്ല പെരുമാറ്റത്തിനും നല്ല പെരുമാറ്റം മികച്ച സ്വഭാവരൂപീകരണത്തിനും വഴി തെളിക്കും. മൂല്യബോധമുള്ളവർക്കു മാത്രമേ സമൂഹത്തിന് വെളിച്ചമേകാൻ കഴിയുകയുള്ളുൂ.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും അഥവാ സാക്ഷരതയും ശാസ്ത്ര സാങ്കേതിക വിദ്യയും കൈവശമാക്കുക മാത്രമല്ല വിദ്യാലയങ്ങൾ നിലകൊള്ളേണ്ടത്,ശരിയായ വിശ്വാസാദർശനത്തിൽ അടിയുറച്ച ബോധ്യങ്ങളോടെ ജീവിത യാഥാർഥ്യങ്ങളെ ആഭിമുഖീകരിക്കാനുള്ള പരിശീലനമാണ് ലക്ഷ്യമിടേണ്ടത്. കുുട്ടികളെ മൂല്യബോധമുള്ളമുള്ളവരായി പടുത്തുയർത്താനായി നിരവധി മൂല്യബോധക്ലാസ്സുകൾ സംഘടിപ്പിക്കുൂന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം