ചൈനയിൽ തുടങ്ങിയ വമ്പനിത്
ഭീതിയിലാഴ്ത്തിയ കൊമ്പനിത്
നാളിതുവരെ കേട്ടതില്ല
എന്നാൽ നാമിന്നറിയുന്നു
കളിയില്ല ചിരിയില്ല പാട്ടുമില്ല
നിശബ്ദത മാത്രം എവിടേയും
ബസ്സില്ല ട്രെയ്നില്ല കാറുമില്ല
എന്തിനെറെ, വിമാനമില്ല
രാജ്യം മുഴുവൻ ലോക്ക് ഡൗണിൽ ഞെട്ടിത്തരിച്ചോരി -
രുപ്പാണേ
ലോകത്തെ ആകെ അടിച്ചമർത്തി
എങ്ങനെയെത്തി ഈ കാട്ടാളൻ
മാസ്ക്കു ധരിക്കുവിൻ നാട്ടാരേ
കൈകൾ കഴുകുവിൻ കൂട്ടുകാരേ
വീട്ടിലിരുന്നും മുന്നേറാം
ജാഗ്രതയോടെ നാം മുന്നേറാം
ആരു തളക്കും ഈ ഭൂതത്തെ
ഇന്ത്യയോ ചൈനയോ അമേരിക്കയോ ....
നല്ലെരു നാളയെ വരവേൽക്കാം
രോഗമില്ലാത്തൊരു ലോകത്തെ