സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

 കളിയിൽ മുഴുകിയ ഞാൻ ഇരുട്ട് വീണത് കണ്ടില്ല. സൂര്യൻ അസ്ഥമിച്ച് തുടങ്ങിയിരിക്കുന്നു വേഗം വീട്ടിലെത്തണം ഇന്ന് അമ്മയുടെ കൈയ്യിൽ നിന്ന് നല്ല ചീത്ത കേൾക്കും ഉറപ്പ് കളി കഴിഞ്ഞ് ഞാനും അപ്പുവും വീട്ടിലേക്ക് നടന്നു നിനക്ക് പേടിയുണ്ടോട.എയ് ധൈര്യം സംഭരിച്ച് ഞാൻ നിനക്കോ കുറച്ച്.ഒരിടവഴി കടന്ന് വേണം വീട്ടിലെത്താൻ അവിടെ എത്തിയതും ചെറിയ ഒരു ഭയം അപ്പഴ അടുത്ത പറമ്പിൽ ഒരു ശബ്ദം തിരിഞ്ഞ് നോക്കി പതിയെ നടന്നു ഒരു വളവ് തിരിഞ്ഞാൽ അപ്പുവിന്റെ വീടാണ് അവിടെ എത്തിയതും അവൻ വീട്ടിലേക്കോടി ഞാൻ തനിച്ചായി കുറച്ച കലയായി ഒരു വെളിച്ചം കാണുന്നുണ്ട് ആരായാലും ഒരാശ്വാസം തോന്നി ഞാൻ വെളിച്ചത്തിന് നേരെ നടന്നു.കൈയ്യിൽ ഒരു ടോർച്ചും ഒരു വടിയുമായി അച്ഛൻ എന്നെ കണ്ടതും ഇരുട്ടായതൊന്നും കണ്ടില്ലെ. കളിച്ച് നടക്കാ വീട്ടിൽ ചെല്ലട്ടെ ശരിയാക്കി തരാ. തല താഴ്ത്തി ഞാൻ അച്ഛന്റെ പുറകെ നടന്നു അടി കിട്ടല്ലെ എന്ന് പ്രാർദ്ധിച്ചു കൊണ്ടാണ് നടപ്പ് വീടെത്തിയതും കിട്ടി. നല്ല രണ്ട് തല്ല് കരഞ്ഞ് കൊണ്ട് ഞാൻ അമ്മയുടെ പുറകിൽ പോയി നിന്നു. അടി കിട്ടുമ്പൊ എപ്പഴും അമ്മയുടെ പിറകിലാ ഒളിക്കുന്നെ. പാവം അമ്മ പകുതി തല്ല് അമ്മയുടെ മേലാകൊള്ളുന്നെ നാളെ അവൻ കളിക്കാൻ പോവില്ല .അമ്മ എനിക്ക് വേണ്ടി വാദിച്ചു പരീക്ഷയല്ലെ വരുന്നത് പഠിക്കുന്നതിന് പകരം കളിച്ച് നടക്കാ. അത് കേട്ട് ചേച്ചി പരീക്ഷ ഇല്ല അച്ഛ. കൊറോണ പടർന്ന് പിടിച്ചത് കാരണം സ്ക്കൂൾ അടച്ചു കൊറോണയൊ അതെന്താ. അച്ഛമ്മ പുറത്തേക്ക് വന്നു അതൊരു വൈറസ്സാ അച്ചമ്മെ Tv യിൽ ന്യൂസ് കണ്ടില്ലെ കൊറോണ വൈറസ്സ് ബാധിച്ച് ചൈനയിലും' അമേരിക്കയിലും .ഒരുപാട് പേർ മരിച്ചു എന്നൊക്കെ ആ വൈറസ്സ് ഇപ്പൊ ഇന്ത്യയിലും എത്തിയിരിക്കുന്നു അച്ഛമ്മ പേടിക്കണ്ട വീട്ടിലിലിരിക്കുന്നവർക്കൊന്നും ഈ അസുഖം വരില്ല പുറത്ത് പോയാലെ വരു . പ്രതിരോധ ശക്തിയുള്ളവർക്ക് വന്നാൻ മാറും . കുട്ടിൾ ക്കും പ്രായമായവർക്കും വന്നാല അപകടം എപ്പഴും കൈകൾ വൃത്തിയായി കഴുകണം പുറത്ത് പോയി വന്നാൽ കുളിക്കണം. അമ്മ പോയി കുളിക്കട മേലാകെ മണ്ണും ചളിയാ ഇത് കേട്ടതും തോർത്തെടുത്ത് ഞാൻ കുളിമുറിയിലേക്കോടി. വെള്ളമൊഴിച്ചതും കാലിൽ ഒരു നീറ്റൽ. അച്ഛന്റെ അടിയുടെ പാട് അങ്ങനെ തന്നെ. കിടപ്പുണ്ടായിരുന്നു.....


സായ് കൃഷ്ണ ' K.M
V. B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ