സി.ആർ.എച്ച്.എസ് വലിയതോവാള/ശാസ്ത്ര പ്രദർശനം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃ‍ത്തിപരിചയ വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020 ജനുവരി 6 ന് സ്കൂളിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സെബാസ്റ്റ്യൻ സാറിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ചു. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, കറൻസികൾ, ദിനാചരുണത്തോടനുബന്ധിച്ചുള്ള ചുമർ മാഗസിനുകൾ , പുരാതന വസ്തുക്കൾ , ഔഷധ സസ്യങ്ങൾ ,സ്റ്റിൽ മോഡൽ, വർക്കിംങ്ങ് മോഡൽ ,ചാർട്ടുകൾ ,ജ്യാമിതീയ രൂപങ്ങൾ , പ്രവർത്തി പരിചയമേളയിലെ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ആണ് ഉദ്ദേശിച്ചിരിക്കുന്നത്.