സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

ചൈനയിൽ 2019 ഡിസംബർ 8 ന് പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസിന്റെസംഹാരതാണ്ഡവംതുടരുകയാണ്.രോഗബാധിതരുടെ എണ്ണം 19 ലക്ഷവും മരണസംഖ്യ ഒന്നേകാൽ ലക്ഷവും കവിഞ്ഞ് ദിനംതോറും ഉയർന്നുകൊണ്ടിരിക്കുന്നു.2008 -ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ക്ഷീണം തീർന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ.അപ്പോഴാണ് കൊറോണ വൈറസിന്റെ പടപ്പുറപ്പാട്.ഈ വൈറസിന്റെ നീരാളിപ്പിടുത്തത്തിൽ അമരാത്ത ഒരു രാജ്യം പോലും ഭൂമുഖത്തില്ല.


വ്യക്തിപരമായ അസൗകര്യങ്ങളും അഭിപ്രായഭിന്നതകളും ശത്രുതകളും മറന്ന് ഒരു വലിയ പ്രതിസന്ധിയെ നേരിടാൻ ഒന്നിച്ചു നിൽക്കേണ്ട സന്ദർഭങ്ങൾ രാഷ്ട്രങ്ങളുടെ ചരിത്രത്തിൽ ഉണ്ടാകാറുണ്ട്.അത് ജനങ്ങളുടെ ജീവന് ഭീഷണി യുയർത്തുന്നു .അതു വളരെവലിയൊരു ഭക്ഷ്യക്ഷാമമോ മഹാമാരിയോ ആകാം .കൊറോണ വൈറസ് അത്തരമൊരു ഭീഷണിയാണ്.


വിജയിക്കാൻ നിങ്ങൾക്ക് ഒന്നിലധികം തവണ യുദ്ധം ചെയ്യണം.ലോകമെമ്പാടുമുള്ള വൈറൽ അണുബാധകളെ കുറിച്ച് പതിവായി കേൾക്കുമ്പോൾ ,ഇന്നത്തെ ഈ സാഹചര്യത്തിൽ മാർഗരറ്റ് താച്ചറിന്റെ ഈ വാക്കുകൾ വളരെയധികം പ്രാധാന്യമർഹിക്കുന്നു. വൈറസുകളുടെ എണ്ണവും അവ ഉണ്ടാക്കുന്ന അണു ബാധകളും യഥാർത്ഥത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ശാസ്ത്രീയ മുന്നേറ്റങ്ങൾ,ഇന്ന് മനുഷ്യർ ജീവിക്കുന്ന രീതി വൈറസ് ബയോളജി എന്നിവയെല്ലാം വൈറസുകളുടെ വളർച്ചക്ക് കാരണമാകുന്നു.എന്താണ് വൈറസുകൾ?ഭൂമിയിൽ എല്ലായിടത്തും നിലനിൽക്കുന്ന സൂക്ഷ്മ ജീവികളാണവ.മൃഗങ്ങൾ,സസ്യങ്ങൾ,ഫംഗസുകൾ,ബാക്ടീരിയകൾ എന്നിവയെ പോലും അവ ബാധിക്കും. ചിലപ്പോൾ ഒരു വൈറസ് മാരകമായ ഒരു രോഗത്തിന് കാരണമാകും. വൈറസുകൾ സങ്കീർണതയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.


കോവിഡ് -19 മൂലമുണ്ടാകുന്ന പകർച്ചവ്യാധി ലോകത്തെ ഗ്രസിച്ചിരിക്കുന്ന സാഹചര്യം മനുഷ്യമനസ്സുകളിലെല്ലാം സഘർഷവും സംഭീതിയും നിറയ്ക്കുന്നു.ലോകം മുഴുവൻ തങ്ങളുടെ പിടിയിലാണെന്ന് കരുതിയിരിക്കുന്ന വൻശക്തികൾ തന്നെ നിസ്സഹായരായി നിൽക്കുന്നു, എന്താ ചെയ്ക?എല്ലാവരും ഉന്നയിക്കുന്ന ചോദ്യമാണത്.എല്ലാവരും ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു.ഭരണാധികാരികളും നേതാക്കളും സമൂഹത്തിന് അച്ചടക്ക നടപടികൾ നിർദ്ദേശിക്കുന്നു.ഡോക്ടർമാരുടെയും മറ്റ് വിദഗ്ധരുടെയും നിർദ്ദേശങ്ങൾക്കനുസൃതം രോഗ നിവാരണ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നു.ഇനിയും രോഗം നിയന്ത്രണത്തിലായിട്ടില്ല. ശുഭസൂചനകൾ ഇല്ലാതില്ല.കൊറോണ നമ്മെ എങ്ങോട്ടാവും നയിക്കുക.ലോക്ക്ഡൗണിന്റെ ഒന്നാം ഘട്ടം അവസാനിച്ചപ്പോഴേയ്ക്കും ജനം ചോദിച്ചു തുടങ്ങുന്നു , വീടും കൂടും അടച്ച് എത്രകാലം ഇങ്ങനെ അകത്തിരിക്കാനാവും?അധ്വാനിക്കാതെ ജീവിക്കാനാവുമോ ?അധ്വാനിക്കുന്നത് ജീവസന്ധാരണത്തിനുള്ള ഒരു വഴി കണ്ടെത്തൽ മാത്രമല്ല,മനുഷ്യന്റെ സൃഷ്ടി പരമ്പരയുടെ വിനിയോഗം കൂടിയാണല്ലോ......ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്ന് തീരുമാനിക്കാൻ അധികകാലം വേണ്ടി വരില്ല...


ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപത്തിനെ മനുഷ്യ വംശം അഭിമുഖീകരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തെക്കാൾ മോശമായേക്കാവുന്ന ഒരു മഹാദുരന്തം ....ലോകത്തെ എല്ലാ രാജ്യങ്ങളിലും തന്നെ കോവിഡ്-19 രോഗം ബാധിക്കപ്പെട്ടി്ട്ടുണ്ട്.സമ്പന്നവും വികസിതവുമായ രാജ്യങ്ങളായ ഇറ്റലി ,സ്പെയിൻ,ബ്രിട്ടൻ, യു എസ്സ് എ തുടങ്ങിയ രാജ്യങ്ങൾ ഈ മഹാമാരിയുടെ മുമ്പിൽ പകച്ചുനിൽക്കുന്നു.വൈദ്യശാസ്ത്രത്തിലെ പുരോഗതിയുടെ നേട്ടങ്ങൾ പോലും ഇപ്പോഴത്തെ സാഹചര്യങ്ങളെ നേരിടാൻ പര്യാപ്തമല്ല.ലക്ഷക്കണക്കിനാളുകൾ രോഗം ബാധിക്കുകയും മരിക്കുകയും ചെയ്തുു.

ലോകം മുഴുവൻ ഇന്ന് യുദ്ധത്തിലാണ്.മനുഷ്യന്റെ ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച ,ഭൂഖണ്ഡങ്ങളിൽനിന്ന് ഭൂഖണ്ഡങ്ങളിലേയ്ക്ക് കടന്നു കയറുന്ന, മനുഷ്യന്റെ കണ്ണുകൾക്ക് ഗോചരമല്ലാത്തത്ര സൂക്ഷ്മമായ ഒരു അതി ഭീകര ശത്രുവിനെതിരെ.........


ലോകത്തെമ്പാടും ഊണും ഉറക്കവും സുഖസൗകര്യങ്ങളും വെടിഞ്ഞ് പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും നമ്മുക്കേകാം ഒരു ബിഗ് സല്യൂട്ട്...............

മേരി ശാലോം
8 ബി [[|സി ആർ എച്ച് എസ്സ് ,വലിയതോവാള]]
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം