സിസ്റ്റർ എലിസബത്ത് ജോയൽ സി. എസ്. ഐ. ഇ. എം. എച്ച്. എസ്. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം നന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
നന്ദി

വെണ്മചാലിച്ച കുപ്പായമിട്ടു നീ
രോഗികൾതൻ മുന്നിൽ വന്നിടുമ്പോൾ
ഓർക്കില്ല അവർ സ്വന്തം ദൈവങ്ങളെ
മറിച്ചറിഞ്ഞടും ദൈവത്തെ നിന്നിലൂടെ .

കൂട്ടത്തിൽ നിന്നും അകന്ന അവർക്കെന്നും
ഏകാശ്രയമായി മാറുന്നു നീ
ഈ മഹാമാരിയെ ചെറുത്തു നിൽക്കുന്ന
 ധീരനാം പോരാളിയാണിന്നു നീ.

വിശ്രമമില്ലാത്ത നിൻ മിഴികൾ മുന്നിൽ
ഈ ശ്രുതി വാക്യം ഞാൻ അർപ്പിക്കുന്നു.
നിന്നോളമില്ല മറ്റാരുമീ ഭൂമിയിൽ
ദിവ്യമാം സ്നേഹത്തിനുദാഹരണമായ്

സ്വന്ത ബന്ധങ്ങളെ
പിരിഞ്ഞു നീയിന്ന് അന്യരെ
സ്വന്തം പോൽ പരിചരിക്കുന്നു.
നന്ദി ചൊല്ലീടുന്നു ഞാനിന്നീ വേളയിൽ
 
നിൻ ത്യാഗം നിറഞ്ഞ മനസിനോട്
ഇന്നില്ല ആരുമേ ക്ഷേത്രങ്ങളിൽ
ഇന്നില്ല ദൈവവും ക്ഷേത്രങ്ങിൽ
ഇന്നവൻ ആരോഗ്യപാലകരിലൂടെ
രോഗികൾ തൻമുന്നിലെത്തിടുന്നു.

അതെ, ഞാനിന്നു കാണുന്നവനെ
നന്മ നിറഞ്ഞയാ കുപ്പായത്തിൽ
വീണ്ടും ഒരു നന്ദി അർപ്പിക്കുന്നു ഞാൻ
വെൺകുപ്പായമിട്ടയാ ദൈവത്തിനായ്.

അനഘ എസ്.
10 C സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ്.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത