സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ശുചിത്വത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം ശുചിത്വത്തിലൂടെ
കോവിഡ്- 19 ന്റെ ഭീതിയിലാണ് നാമെല്ലാം. 2018 ലും 19ലും ഉണ്ടായ മഹാപ്രളയത്തെ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ ഈ കൊച്ചു കേരളം ഒറ്റക്കെട്ടായി നിന്ന് കഴിഞ്ഞ ദുരന്തങ്ങളെ അതിജീവിച്ചതു പോലെ ലോകം മുഴുവൻ വ്യാപിച്ച ഈ കൊറോണയെയും നാം അതിജീവിക്കും എന്ന ശുഭപ്രതീക്ഷയോടെ ഞാനെന്റെ ഈ ചെറിയ ലേഖനത്തിലേയ്ക്ക് കടക്കുന്നു. പഴയ പുരാണങ്ങളെ ഭൂരിഭാഗം ജനങ്ങൾ വിശ്വസിക്കില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഈ പുരാണ ഗ്രന്ഥങ്ങളിലെല്ലാം ലോകത്തിന്റെ ഭാവികാലത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിലെ ഏറ്റവും വലിയ വിലങ്ങുതടി മനഷ്യപ്രകൃതിയാണ് കൂട്ടം കൂടുക എന്നതാണ് മനുഷ്യന്റെ സഹജവാസന. കൊറോണയെ തുരത്താനുള്ള ഏക മാർഗ്ഗം എന്നത് നമ്മുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. അതിനു വേണ്ടത് ശുചിത്വമാണ്. ശുചിത്വത്തിനു പുറമെ ശാരീരിക അകലം പാലിക്കുക എന്നത് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ശാരീരിക അകലം പാലിക്കുന്നതിലൂടെ നമുക്ക് രോഗം പടരാനിടയുള്ള സാഹചര്യം ഒഴിവാക്കാം. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരം 20 സെക്കന്റ് കൈ കഴുകുന്നവരാണ് നാം. എന്നാൽ അതിൽ ഒളിഞ്ഞു കിടക്കുന്ന ഒരു രഹസ്യമുണ്ട്. 20 സെക്കന്റ് കൈകഴുകി എന്നതിലല്ല കാര്യം; എങ്ങനെ കഴുകുന്നു എന്നതിലാണ് കാര്യം. യാത്രക്കിടയിൽ ഹാൻഡ് സാനിറ്റെസറുകൾ കൈയ്യിൽ കൊണ്ടു നടക്കുന്നത് വളരെ ഉചിതമായ കാര്യമാണ്. ശുചിത്വത്തെക്കുറിച്ച് പറയുമ്പോൾ പണ്ടുകാലത്തെ ജനങ്ങൾ വീടിനു പുറത്ത് പോയി വന്നാലുടൻ തന്നെ വീടിന്റെ തിണ്ണയിൽ ഇരിക്കുന്ന കിണ്ടിയിൽ നിന്നും വെള്ളമെടുത്ത് കയ്യും കാലും മുഖവും കഴുകുമായിരുന്നു. എന്നാൽ ഇന്നത്തെ തലമുറ ഇങ്ങനെ ചെയ്യാറില്ല.പക്ഷെ ഈ അടുത്ത കാലത്തായി നാം കൊറോണയെ പേടിച്ച് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ശുചിത്വ പാലനത്തിലൂടെ നമുക്ക് കൊറോണ വൈറസ് പടരുന്ന കണ്ണി മുറിക്കാം. ചില പഠനങ്ങളനുസരിച്ച് നോവൽ കൊറോണ വൈറസിന് അത് ബാധിച്ചവരിൽ നിന്ന് ആറടിയോളം ദൂരം സഞ്ചരിക്കാമെന്നും രണ്ടു മുതൽ നാലുവരെ ആളുകളെ രോഗബാധിതരാക്കാം എന്നുമാണ് നിഗമനം. മനഷ്യരും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധത്തെ വിലയിരുത്താനുള്ള അവസരം കൂടിയാണ് കോവിസ്- 19 ന്റെ വ്യാപന കാലം .മനുഷ്യൻ പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും കോട്ടം വരുത്തുന്നതാണ് പ്രളയങ്ങൾക്കും മഹാമാരിക്കും കാരണം എന്ന് തിരിച്ചറിയേണ്ടതാണ്.......
അനന്തകൃഷ്ണൻ.C A
10 B സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം