സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/കോവിഡിനെ എങ്ങനെ അകറ്റിനിർത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിനെ എങ്ങനെ അകറ്റിനിർത്താം
നമ്മുടെ   ലോകം മുഴുവൻ കൊറോണ (covid 19 ) എന്ന മഹാമാരിയാൽ പോരാടുന്നു.കാരണം ഒരാളിൽ രോഗം കണ്ടാൽ ഉടൻ അയാൾ നിരീക്ഷണത്തിലാവുകയും ഡോക്ടറുമായി ബന്ധപ്പെടുകയും ചെയ്യണം.എന്നാൽ രോഗം വരുന്നവരെല്ലാം മറ്റു രാജ്യത്തേക്കും സംസ്ഥാനത്തേക്കും വരികയും പോവുകയും ചെയ്യുന്നു. അതിനാലാണ് ഈ രോഗം രൂക്ഷമാകുന്നത്.കൂടാതെ നാം ഉപയോഗിക്കുന്ന മാസ്ക്ക് സാനിറ്റൈസറിന്റെ കുപ്പി, ഗ്ലൗസ് തുടങ്ങിയ വസ്തുക്കൾ ഡസ്റ്റ് ബിന്നിൽ നിക്ഷേപിച്ച ശേഷം യഥാസമയങ്ങളിൽ അണുവിമുക്തമാക്കി നശിപ്പക്കണം.ഈ രോഗം പകരാതിരിക്കാൻ ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും ,വീടുകളിലുള്ളവർ നിരീക്ഷണത്തിലുമായാൽ ഈ രോഗം 

പകുതിയും മാറ്റി നിർത്താം .കൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വാ മൂടിവെക്കുക .രാജ്യം 21 ദിവസം ലോക്ക് ഡൗണിൽ ആയതു മൂലം പ്രകൃതിയിൽ മലിനീകരണത്തിന്റെ തോത് വളരെയധികം കുറഞ്ഞിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങളുടെയും വാഹനങ്ങളുടെയും ഉപയോഗത്തിന്റെ കുറവാണ് ഇതിന് കാരണമാകുന്നത്.ഈ രോഗത്തിന് ഇതുവരെ പ്രതിരോധ മരുന്നും വാക്സിനും കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. ശുചിത്വം നിഷേ ധിച്ചാൽ തന്നെ രോഗം കൂടി വരും അതിനാൽ നമുക്ക് ശുചിത്വം വളരെ ആവശ്യകരമാണ്. നാം ശുചിത്വം പാലിച്ചാൽ മാത്രമെ ഈ രോഗങ്ങളെല്ലാം അകറ്റി നിർത്താൻ കഴിയൂ. ചില പ്രദേശങ്ങളിൽ ചെന്നാൽ കാണാം അവിടെയും ഇവിടെയുമെല്ലാം മാലിന്യം വലിച്ചെറിയുന്നത്. എന്നാൽ ചില പ്രദേശങ്ങൾ പരമാവധി ശുചിത്വം പാലിക്കുന്നു. ചില പ്രദേശങ്ങൾ ഇപ്പോഴും രോഗത്തിന്റെ അടിമയാണ്. എന്നാൽ ചില പ്രദേശങ്ങൾ രോഗത്തെ അകറ്റി നിറുത്താൻ ശ്രമിക്കുന്നു. നമ്മൾ ശ്രദ്ധിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിറുത്താവുന്നതെയുള്ളൂ. ഈ രോഗം വന്നതിനു ശേഷം തൊഴിലാളികൾക്ക് ശമ്പളം പോലും കിട്ടാത്ത അവസ്ഥയാണ്. മറ്റു രാജ്യത്തും സംസ്ഥാനത്തുമുള്ളവർക്ക് സ്വന്തം വീടുകളിൽ പോകുവാനോ പുറത്തു ഇറങ്ങുവാനോ കഴിയാത്ത അവസ്ഥയാണ്.ഈ രോഗം വന്നതിനു ശേഷം അടിയില്ല കുടിയില്ല എല്ലാവരും വീടുകളിൽ തന്നെ. നാം ഒന്നു ശ്രദ്ധിച്ചാൽ ഈ രോഗത്തെ അകറ്റിനിർത്താം .ഇല്ലെങ്കിൽ ഈ രോഗം ഈ ലോകത്ത തന്നെ കൊന്നൊടുക്കും.ഈ രോഗത്തിന്റെ പ്രതിരോധം നാം തന്നെയാണ്.

        അതിനാൽ മാലിന്യം വലിച്ചെറിയാതിരിക്കുക. രോഗമുള്ളവർ വീടുകളിൽ നിരീക്ഷണത്തിലിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. രോഗലക്ഷണമുള്ളവരുമായുള്ള സമ്പർക്ക അകലം പാലിക്കുക. ഇടയ്ക്കിടെ നമ്മുടെ കൈകൾ നാം തന്നെ വൃത്തിയായി സൂക്ഷിക്കുക. ഉപയോഗിച്ച മാസ്ക്കുകൾ കഴുകി ഉപയോഗിക്കുക. വൃത്തി പാലിക്കുക ,ശുചിത്വമാക്കുക, രോഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കുക .ഇതു മാത്രമെ നമ്മുടെ ലോകത്തിനായി നമ്മുക്ക് ചെയ്യുവാൻ കഴിയൂ. അതിനാൽ നാം തന്നെ പ്രതിരോധിക്കാൻ ശ്രമം നടത്തുക.
അഖിലമോൾ
10 B സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം