സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/എന്റെ കേരളം ദൈവത്തിന്റെ സ്വന്തം നാട്
(സാൽവേഷൻ ആർമി.എച്ച്.എസ്. എസ് കവടിയാർ/അക്ഷരവൃക്ഷം/എന്റെ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എന്റെ കേരളം ദൈവത്തിന്റെ സ്വന്തം നാട്
ലോകത്ത് കൊറോണ എന്ന മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാൻ പ്രവവിശ്യയിൽ നിന്നും ഉത്ഭവിച്ച് ഇതുവരെ ഒന്നര ലക്ഷത്തിലധികം മനുഷ്യരുടെ ജീവനാണ് കോവിഡ് 19 വൈറസിലൂടെ നഷ്ടമായത്. മനുഷ്യ ശരീരത്തിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഇതിനെ നശിപ്പിക്കാൻ മരുന്നു കണ്ടു പിടിച്ചിട്ടില്ല എന്നതാണ് ശാസ്ത്രലോകം നേരിടുന്ന വലിയ പ്രതിസന്ധി. കോവിഡ് 19 വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് സമൂഹത്തിൽ ഭിന്ന അഭിപ്രായമാണ് ഉള്ളത്. ചൈന ബയോവാറിനു വേണ്ടി നിർമ്മിച്ചതാണെന്നും വുഹാൻ പ്രവശ്യയിലെ വൃത്തിഹീനതയിൽ നിന്നും ഉണ്ടായതാണെന്നുമൊക്കെ പല അഭിപ്രായങ്ങളുണ്ട്. ലോകത്തിന്റെ പല ഭാഗത്തും കോവിഡ് നാശം വിതയ്ക്കുമ്പോൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളം ലോകത്തിനു മാതൃകയാകുന്നു. കോവിഡ് 19 വ്യാപനത്തെ തടയാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും എടുത്ത മുൻകരുതലാണ് ഇവിടെ പ്രധാനമായി കാണേണ്ടത്. മാത്രമല്ല കേരളത്തിലെ ജനങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി അതിനെ നേരിട്ടു എന്നതും ശ്രദ്ധേയമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിരുകൾ കടന്ന് ഓരോരുത്തരം നല്ല മനുഷ്യരായി ജീവിക്കുവാനുള്ള പാഠം ഇടെയാണ് കോവിഡ് 19 എന്ന മഹാമാരി നമ്മേ പഠിപ്പിച്ചത്. ഈ ചെറുത്തുനിൽപ്പ് ഇനി എന്നുമുണ്ടാവണം. കൊറോണയെ തോൽപ്പിക്കുന്നതിനൊപ്പം നന്മയുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും അടയാളമായി കേരളം മാറണം. നാം ലോകത്തിന് മാതൃകയാകണം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം