സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/Say No To Drugs Campaign
ലഹരി വിരുദ്ധ ക്യാമ്പയിൻ 2022
പാറശ്ശാല സാമുവൽ എൽ. എം. എസ് ഹൈസ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തന ങ്ങൾ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ നവംബർ 1 വരെ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഒക്ടോബർ ആറാം തിയതി മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി തത്സമയം വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുത്തു. അന്നേ ദിവസം ജെ. ആർ. സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. കൂടാതെ ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സിലും ക്ലാസ്സ് പി. ടി. എ കൂടൂകയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് മൊഡ്യൂൾ അനുസരിച്ചു നടത്തുകയും ചെയ്തു.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഒന്നാം ഘട്ട ലഹരി വിരുദ്ധ സമാപന സമ്മേളനം നടന്നു. പ്രസ്തുത സമ്മേളനത്തിൽ നെയ്യാറ്റിൻകര എക്സൈസ് ഓഫീസർ ശ്രീ. മോനിരാജ്, വാർഡ് മെമ്പർ ശ്രീമതി സുധാമണി എന്നിവർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നൽകി. സ്കൂളിന്റെ മുൻഭാഗത്ത് എല്ലാ വിദ്യാർത്ഥികളും അണിനിരന്ന് കുട്ടിചങ്ങല തീർക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലുകയും പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കുകയും ചെയ്തു.




