സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


പറയർ സമുദായക്കാർ ധാരാളം വസിച്ചിരുന്നതിനാൽ ഈ സ്ഥലം “പറയീശാല “ എന്നപേരിൽ അറിയപ്പെട്ടിരുന്നു . Re Charles Maed Lyer എന്ന മിഷനറിയാണ് “പാറയിൻമേൽ നിർമിക്കപ്പെട്ട പട്ടണം “ എന്നയർത്ഥമുള്ള “പാറശ്ശാല” എന്ന പേര് നൽകിയത്.

ഈ കൊച്ചുഗ്രാമം ഇന്ന് വളരെ പുരോഗതി നേടിയിട്ടുണ്ട് . ധാരാളം പൊതുസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിന്റെ തെക്കെ അറ്റത്തുള്ള റയിൽവെസ്റ്റേഷനും നമ്മുടെ ഗ്രാമത്തിലാണ്. താലൂക്ക് ആശുപത്രി വളരെ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഗവൺമെൻറ് ആശുപത്രിയും മൃഗങ്ങളുടെ പരിപാലനത്തിനായി മൃഗാശുപത്രിയും ഇവിടെ പ്രവർത്തിച്ചു വരുന്നു. ധാരാളം കച്ചവട സ്ഥാപനങ്ങളും ഉണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഗവൺമെൻറ്, എയിഡസ്, അൺ എയിഡസ് മേഖലയിൽ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നു. കാർഷിക മേഖലയിൽ പുത്തൻ ഉണർവ് നൽകിക്കൊണ്ട് ഒരു കൃഷി ഭവൻ പ്രവർത്തിക്കുന്നു. വനിത ഐ. റ്റി. ഐ, ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഫാർമസി കോളേജ്, ഫയർ സ്റ്റേഷൻ, മിനിസിവിൾ സ്റ്റേഷൻ എന്നിവയുടെ പ്രവർത്തനംകൊണ്ട് അനുഗ്രഹീതമാണ് എന്റെ ഗ്രാമം.