സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/സംരക്ഷിക്കാ പരിസ്ഥിതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാം പരിസ്ഥിതിയെ

പ്രാചീനമനുഷ്യ൯ വെള്ളം,തീ,കാറ്റ് എന്നീ പ്രകൃതി ശക്തികളെ ഭയപ്പെട്ടിരുന്നു.അവയുടെ നശീകരണയാത്രയിൽ നിന്നും തങ്ങളെ രക്ഷിക്കാനായി അവയോടു പ്രാർത്ഥനായാചനകൾ അർപ്പിച്ചു തുടങ്ങി.ക്രമേണ അത് ഭക്തിയായി പരിണമിച്ചു.പിന്നീട് സാങ്കേതിക വിദ്യയും അറിവും വളർന്നതോടെ പ്രകൃതി ശക്തികളെ ഉപയോഗിച്ചു തുടങ്ങി മനുഷ്യ൯ . പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്പാടം നികത്തൽ,കാടുകൾ,മരങ്ങൾവെട്ടി നശിപ്പിക്കൽ,കുന്നുകൾ,പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക പ്ലാസ്റ്റിക് മാലിന്യങ്ങൾ,കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ,ഫാക്ടറികളിൽ നിന്നും വമിക്കുന്ന പുക മൂലമുള്ള അന്തരീക്ഷമലിനീകരണം,മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ ഇങ്ങനെ പോകുന്നു പ്രകൃതിയുടെനേർക്കുള്ള നമ്മുടെ പ്രവൃത്തികൾ.ഇപ്രകാരംമാറ്റപ്പെടുന്ന പരിസ്ഥിതി മനുഷ്യന്റെ നിലനില്പിനെ തന്നെ പിടിച്ചു കുലുക്കുന്നു. വെള്ളപ്പൊക്കം, മാരകരോഗങ്ങൾ,സുനാമി,ഉരുൾപ്പൊട്ടൽ, ഇവ ഉദാഹരണങ്ങൾ. പരിസ്ഥിതിക്കു നേരെയുള്ള വിവേകശൂന്യമായ ഇടപെടലുകൾ ഇനിയും തുടർന്നാൽ അത് മനുഷ്യവർഗത്തിന്റെ പൂർണമായ നാശത്തിലാവും അവസാനിക്കുക.പരിസ്ഥിതിയെ നിലനിർത്തുന്നത് ഒരു ജൈവശൃംഖലയാണ്.ഈ ശൃംഖലയിലെ ഏറ്റവുംഅവസാനത്തെ കണ്ണിയാണ് മനുഷ്യ൯. എന്നാൽ ജീവ൯ പരിപാലിക്കാ൯ ഏറ്റവും കഴിവുള്ളവനാണ് മനുഷ്യ൯.ഇവിടെ എല്ലാ ജീവജാലങ്ങളും ഭൂമിയുടെ തുല്യ അവകാശികളായി മാറേണ്ടത് ഭൂമിയുടെ ഇച്ഛയാണ്. നമുക്ക്പ്രകൃതിയെ നമ്മുടെ രക്ഷിക്കാം.പ്രകൃതിയുടെ കാവൽക്കാരായി മാറാം.

അഭിത്ര
9ബി സാമുവൽ എൽ എം എച്ച് എസ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം