സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം
ഒരു മര തണലിൽ ഇരിക്കാൻ എന്തു സുഖമാണ് .ആ വൃക്ഷത്തിലെ പുഷ്പങ്ങളും പഴങ്ങളും തെന്നലിൽ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന മരവും കാണാൻ എന്തു ഭംഗിയാണ് .ആ വൃക്ഷത്തിൽ നിന്ന് വരുന്ന തെന്നൽ എല്ലാ മനുഷ്യർക്കും മൃഗങ്ങൾക്കും കുളിർമ നൽകുന്നു അതിലെ പഴങ്ങൾക്ക് എന്തു രുചിയാണ് .അതിലെ പുഷ്പങ്ങൾക്കു എന്തു സുഗന്ധമാണ് .പറവകൾക്കു കൂട്ടായ് മനുഷ്യർക്കു തണലായി ;വിശന്ന വയറിന് അന്നമായി എല്ലാ മരവും നമ്മളെ സഹായിക്കുന്നു .ഗ്രീഷ്‌മ കാലത്തു അതിന്റെ ഇലകൾ പൊഴിയാറില്ല .എല്ലാ കാലത്തും ആ മരം പടർന്നു പന്തലിച്ചു നിൽക്കുന്നു .അങ്ങനെ എല്ലാം കൊണ്ട് നമുക്ക് മരം ഒരു വരമാണ് .
ആതിര
7 B സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം