സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

പരിസ്ഥിതിയും മനുഷ്യനും

കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി അതിന്റെ ഒരു സൃഷ്ടി കാരണം ഇന്നു നശിച്ചു കൊണ്ടിരിക്കുകയാണ്.മനുഷ്യ൯ പ്രകൃതിയുടെ ഉത്തമസൃഷ്ടിയാണെന്നതിൽ സംശയമില്ല.എന്നാൽ നിലവിലുള്ള ആവാസവ്യവസ്ഥകളുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന തരത്തിൽ മനുഷ്യ൯ തന്റെ പ്രവർത്തനങ്ങൾ തുടരുകയാണ്.പരിസ്ഥിതിസംരക്ഷണം എന്നതാണ് മനുഷ്യന്റെ ഉത്തരവാദിത്വം.എന്നാൽ അവർ അത് ദുരൂപയോഗപ്പെടുത്തുകയാണ്.പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പകരം നശിപ്പിക്കുകയാണ് ചെയ്യുന്നത്.വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുക കുന്നിടിക്കുക വയലുകൾ നികത്തുക മാലിന്യങ്ങൾ വലിച്ചെറിയുക കത്തിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്.പണം കൊടുത്ത് വാങ്ങി കൂട്ടുന്ന ആധുനിക സൗകര്യങ്ങളിലും കെട്ടിയുയർത്തുന്ന അംബരചുംബികളായ കോൺക്രീറ്റ് സൗധങ്ങളിലും സന്തോഷം കണ്ടെത്താ൯ ശ്രമിക്കുന്ന വെറുമൊരു മൃഗമായി മനുഷ്യനിന്ന് മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യർ ഇന്ന് പൊതുവഴികളിലും മറ്റും മാലിന്യങ്ങൾ നിക്ഷേപിക്കുകയും വലിച്ചെറിയുകയും ചെയ്യുന്നു.പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയായും ഭൂമിയെ ഖനന കേന്ദ്രമായും മനുഷ്യ൯ കണക്കാക്കി കഴിഞ്ഞു.ദിവസവും ടൺ കണക്കിനു മാലിന്യങ്ങളാണ് കടലുകളിലും പൊതു സ്ഥലങ്ങളിലും നിക്ഷേപിക്കുന്നത്. കാട് വെട്ടിത്തെളിച്ച് കോൺക്രിറ്റ് കാടുണ്ടാക്കുകയും മണൽ മാഫിയകൾ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും വയലുകൾ നികത്തുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല.ഒരു സുനാമിയോ വെള്ളപ്പൊക്കമോ വരുമ്പോൾ പരിസ്ഥിഥി ബോധത്താൽ അലമുറയിട്ടിട്ടു കാര്യമില്ല.വേണ്ടത് സ്ഥിരമായ പരിസ്ഥീതി ബോധമാണ്.ഒരു മരം നശിപ്പിക്കുമ്പോൾ പത്ത് പുതിയ മരം നടാനുള്ള ബോധം വേണം.നമ്മെ പരിപാലിക്കുന്ന പ്രകൃതിയെന്ന അത്ഭുതത്തെ കിട്ടുന്നതിലിരട്ടി സ്നേഹം നൽകി പരിപാലിക്കേ ചുമതലയുള്ളവരാണ് നാം ഓരോരുത്തരും.

ജനിന്ത
9ബി സാമുവൽ എൽ എം എച്ച് എസ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം