സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/മാനത്തെ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
മാനത്തെ കൂട്ടുകാർ
    ഒരു ദിവസം മിന്നുകുട്ടി അമ്മയുടെ കൂടെ ഉറങ്ങാൻ കിടന്നു .കുറെ നേരം മിന്നു കണ്ണടച്ചു കിടന്നതും ആകാശത്തെ കാഴ്ചകൾ ഓരോന്നായി കാണാൻ തുടങ്ങി .ആകാശം നിറയെ തിളങ്ങുന്ന നക്ഷത്രങ്ങൾ അവയ്ക്കു നടുവിൽ പപ്പടം പോലെ അമ്പിളിയമ്മാവൻ തിളങ്ങി നിൽക്കുന്നു .മിന്നുകുട്ടി തന്റെ കുഞ്ഞി കൈകൾ ഉയർത്തി നക്ഷത്രങ്ങളെ തൊടാൻ നോക്കി .ഹോ ,എത്ര ഉയരത്തിൽ ആണു നിങ്ങളൊക്കെ നിൽക്കുന്നത് .എനിക്ക് നിങ്ങളെ തൊടാൻ പറ്റുന്നേയില്ല മിന്നു പറഞ്ഞു .അതു കേട്ട് അമ്പിളിയമ്മാവനും നക്ഷത്രങ്ങൾക്കും ചിരി വന്നു .മിന്നുവിന് ഇവിടേയ്ക്ക് വരാൻ ഞങ്ങൾ സഹായി ക്കാം .ഒരുനക്ഷത്രം പറഞ്ഞു .എന്നിട്ടു കൂട്ടുകാരായ നക്ഷത്രങ്ങളെ കൂട്ടിനു വിളിച്ചു.നക്ഷത്രങ്ങൾ ഒരു ഏണി പോലെ നിന്നു .ഇതു വഴി കയറി പോന്നോളൂ -അവർ മിന്നുകുട്ടിയെ നക്ഷത്ര ഏണികളിലൂടെ മെല്ലെ ആകാശത്തേയ്ക്ക് ചെന്നു .മിന്നുകുട്ടിയെ അമ്പിളിയമ്മാവൻ വാരിയെടുത്തു അരികിലിരുത്തി .എന്നിട്ടു ഒരു കുഞ്ഞു കട്ടിലുമായി വന്ന് മിന്നുവിനെ അതിൽ കിടത്തി .അമ്പിളിയമ്മാവൻ മിന്നുവിനു മതിയാവോളം കഥകൾ പറഞ്ഞു കൊടുത്തു .പാട്ടുകൾ പാടി കൊടുത്തു .അതു കേട്ട് മിന്നുകുട്ടി ഉറങ്ങി പോയി 
ആനി
6 A സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ