സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിസംരക്ഷണം

വായു,ജലം,സസ്യങ്ങൾ ,ഭൂമി എന്നിവ ചേർന്നതാണ് പ്രകൃതി.പ്രകൃതിയെ സംരക്ഷിക്കാ൯ നാം കടപ്പെട്ടിരിക്കുന്നു.കാരണം പ്രകൃതി നമ്മുടെ അമ്മയാണ്.പ്രകൃതിയെ ബാധിക്കന്ന ഒന്നാണ് ജല മലിനീകരണം.ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നും ചോരുന്ന എണ്ണ ജലത്തെ മലിനമാക്കുന്നു.തോടുകളിലേക്കും പുഴകളിലേക്കും വീടുകളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തളളപ്പെടുന്ന മാലിന്യങ്ങൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽനിന്നും പുറന്തള്ളപ്പെടുന്ന പുക വായു മലിനീകരണത്തിന് കാരണമാകുന്നു.വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ മോണോക്സൈഡ് വാതകം ശുദ്ധ വായുവിന്റെ അളവ് കുറയ്ക്കുകയും ആഗോളതാപനത്തിന് കാരണമാവുകയും ചെയ്യുന്നു.കൃഷി ചെയ്യുമ്പോൾ പ്രയോഗിക്കുന്ന കള നാശിനികൾ നമ്മുടെ ഭക്ഷണത്തെ തന്നെ വിഷമയമാക്കുന്നു.വനങ്ങൾ നമ്മുടെ നാടിന്റെ സമ്പത്താണ്.വനനശീകരണം മഴ കുറയ്ക്കുകയും താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു.വരൾച്ച വനനശീകരണത്തിന്റെ പ്രത്യാഘാതങ്ങളിൽ ഒന്നാണ്.ആരും അത്ര തന്നെ ചിന്തിക്കാത്ത ഒന്നാണ് പ്രകാശ മലിനീകരണം.രാത്രി ഇര തേടി ഇറങ്ങുന്ന ജീവികളാണ് പ്രകാശ മലിനീകരണത്തിന്റെ ബുദ്ധിനുട്ടനുഭവിക്കുന്നത്.ജലാശയങ്ങൾസംരക്ഷിക്കുക,ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൾ സംരക്ഷിക്കുക,ജൈവവളങ്ങൾ ഉപയോഗിക്കുക,വനം ധനമാണെന്ന് തിരിച്ചറിഞ്ഞ് വനത്തെ സംരക്ഷിക്കുക ഇങ്ങനെ പ്രകൃതി സംരക്ഷണത്തിൽ വിദ്യാത്ഥികൾക്കും പങ്കു ചേരാം.

ആദിത്യ ശ്രീകൂമാർ
9ബി സാമുവൽ എൽ എം എച്ച് എസ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം