സാതന്ത്രദിനം
2022 ഓഗസ്റ്റ് 1 ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനം ആസാദി കാ അമൃത് മഹോത്സവം എന്നപേരിൽ വളരെ ആഘോഷപൂർവ്വം സെൻമേരിസ് സി. യു.പി. സ്‌കൂളിൽ ആഘോഷിച്ചു .അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്‌എന്റെ ഗാന്ധി മരം നട്ടു ഓഗസ്റ്റ് 10ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പരിപാടിയ്ക്ക് അധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നൽകി. സ്വാതന്ത്യസമരസേനാനികളുടെ വേഷം ധരിച്ച് എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർത്താക്കളും കൂടി മുനയത്തു നിന്നും ഘോഷയാത്ര സ്‌കൂളിലേക്ക് നടത്തി .അന്ന് കുട്ടികൾക്ക് വേണ്ടി പ്രസംഗം, ദേശഭക്തിഗാനം, ചിത്രരചന, ഫ്ലാഗ് നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.