സഹായം/നഷ്ടപ്പെട്ട കണ്ണിചേർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്

മുൻപ് നിലവിൽ ഉള്ളടക്കമുണ്ടായിരുന്ന ഉപതാളുകളിലെ ഉള്ളടക്കം പുതിയ Header Tab ചേർത്തതിന് ശേഷം കാണാനില്ല, വിവരങ്ങളെല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയുണ്ടോ?

ശ്രദ്ധിക്കുക: സ്കൂൾവിക്കിയിൽ നിന്ന് ഒന്നും നഷ്ടപ്പെടില്ല, അങ്ങനെ നഷ്ടപ്പെടുത്താനാവില്ല.

അപ്ഡേഷൻ സമയത്ത് അനിവാര്യമായിച്ചെയ്യേണ്ടിവന്ന പുതിയ ടാബുകളുടെ ചേർക്കൽ മൂലം കണ്ണി നഷ്ടപ്പെടൽ സംഭവിച്ചതാണ്. അവ പുനഃസ്ഥാപിക്കാവുന്നതാണ്.

താൾ കണ്ണഇചേർക്കുന്നതിനുള്ള മാർഗ്ഗം ചുവടെ വിവരിക്കുന്നു. ഇതുപ്രകാരം ചെയ്യാനാവുന്നില്ലെങ്കിൽ, പരാതികൾ ഈ കണ്ണി തുറന്ന് രേഖപ്പെടുത്താം

ഹെഡർ ടാബിലെ കണ്ണി പുനഃസ്ഥാപിക്കൽ

ടാബിന്റെ പേര് . മുൻപുണ്ടായിരുന്ന ടാബ് കണ്ണി . ഇപ്പോഴുള്ള ടാബിന്റെ കണ്ണി . തലക്കെട്ട് മാറ്റുമ്പോൾ സ്കൂളിന്റെ പേര്/

എന്നതിന് ശേഷമുള്ള ഇംഗ്ലീഷ് വാക്കിന് പകരം നൽകേണ്ടുന്ന വാക്ക്

( ഇവിടെ നിന്ന് copy, paste ചെയ്യാം)

സൗകര്യങ്ങൾ സ്കൂളിന്റെ പേര്/Details സ്കൂളിന്റെ പേര്/സൗകര്യങ്ങൾ സൗകര്യങ്ങൾ
ഗ്രന്ഥശാല സ്കൂളിന്റെ പേര്/Activities സ്കൂളിന്റെ പേര്/പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ
പ്രൈമറി സ്കൂളിന്റെ പേര്/Primary സ്കൂളിന്റെ പേര്/പ്രൈമറി പ്രൈമറി
ഹൈസ്കൂൾ സ്കൂളിന്റെ പേര്/HS സ്കൂളിന്റെ പേര്/ഹൈസ്കൂൾ ഹൈസ്കൂൾ
ഹയർസെക്കന്ററി സ്കൂളിന്റെ പേര്/HSS സ്കൂളിന്റെ പേര്/ഹയർസെക്കന്ററി ഹയർസെക്കന്ററി
ചരിത്രം സ്കൂളിന്റെ പേര്/History സ്കൂളിന്റെ പേര്/ചരിത്രം ചരിത്രം
അംഗീകാരങ്ങൾ സ്കൂളിന്റെ പേര്/Recognition സ്കൂളിന്റെ പേര്/അംഗീകാരങ്ങൾ അംഗീകാരങ്ങൾ
നിശ്ചിത ടാബ് തുറന്ന് നോക്കി ഉള്ളടക്കം ചേർത്തിട്ടില്ല എന്ന് ഉറപ്പാക്കുക. ഉള്ളടക്കമുണ്ടെങ്കിൽ ഉപതാൾ തലക്കെട്ട് മാറ്റത്തിൽ അത് നഷ്ടപ്പെടാം. അത്തരം സ്കൂളിന്റെ വിവരം Schoolwiki State help Desk നെ അറിയിക്കുക.



സെർച്ച്ബോക്സിൽ സ്കൂളിന്റെ പേര്/ പകർത്തിയശേഷം (Details, Activities, Primary, HS, HSS, History, Recognition) എന്നിവയിൽ നിന്നും ആവശ്യമുള്ളത് ടൈപ്പ് ചെയ്യുമ്പോൾ, പേജ് മുൻപ് ഉണ്ടായിരുന്നുവെങ്കിൽ ലഭിക്കുന്നു.



പഴയ പേജ് ലഭിച്ചത് തുറക്കുക.



തലക്കെട്ടുമാറ്റാം എന്ന ഓപ്ഷൻ എടുക്കുക



മുൻപ് ഉണ്ടായിരുന്ന ഇംഗ്ലീഷ് വാക്ക് നീക്കം ചെയ്ത് പകരമുള്ള മലയാളം നൽകുക



കാരണം നൽകുക. പിന്നിൽ തിരിച്ചുവിടൽ നൽകുക എന്നത് ടിക്ക് ചെയ്യുക. താൾ മാറ്റുക



നിലവിൽ ഇതേ പേരിൽ താളുണ്ടെന്ന് മുന്നറിയിപ്പ് കാണാം. ശരി, താൾ നീക്കാം ചെയ്യാമെന്നത് ടിക് ചെയ്ത് അനുവാദം നൽകുക. ( പുതിയ താളിൽ ഉള്ളടക്കമില്ല എന്ന് നാം മുൻപ് തന്നെ ഉറപ്പുവരുത്തിയിട്ടുണ്ട്)



ടിക് ചെയ്തത് കാണുക. താൾ മാറ്റുക ക്ലിക്ക് ചെയ്യുക.





പുതിയ താളിലെ ഉള്ളടക്കം കാണുക.