സരസ്വതി വിദ്യാമന്ദിർ. യു പി സ്ക്കൂൾ മട്ടാഞ്ചേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം -2022-23 Saraswathi Vidya Mandir


വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ 1 ന് തുറന്നു. LKG മുതൽ 7 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഒന്നിച്ച‌് പ്രവേശനോത്സവത്തിൻറെ ഭാഗമാകുമെന്നതാണ് ഇത്തവണത്തെ ഞങ്ങളുടെ സ്കൂളിൻ്റെ പ്രത്യേകത.

വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ഇത്തവണയും സ്കൂൾ തുറന്നത്. അക്ഷരമുറ്റത്ത് എത്തുന്ന പുതിയ കൂട്ടുകാരെയും പുതിയ അധ്യയന വർഷത്തെയും വരവേൽക്കാൻ അധ്യാപകരും, വിദ്യാർത്ഥികളും സ്കൂളും തയാറായി..പ്രധാന അധ്യാപിക ശ്രീമതി സന്ധ്യ എ പൈ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.പ്രവേശനോത്സവ ഗാനത്തിൻ്റെ അകബടിയോടെ വിദ്യാർത്ഥികൾക്ക് വരവേൽപ്പ് നൽകി.മാനേജിംഗ് trustee ശ്രീമതി റീത്ത വിജയകുമാർ കുട്ടികൾക്ക് ആശംസകൾ നേർന്നു.SRG കമ്മിറ്റി അംഗങ്ങളായ ശ്രീമതി കൃഷ്ണ ജി പൈ,ഹേമലത ബി,മിനി എ ആർ തുടങ്ങിയ അധ്യാപകർ പ്രവേശനോത്സവം പരുപാടികൾക്ക് വേണ്ട നിർദേശം നൽകി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കളിച്ചും ചിരിച്ചും ചിരിപ്പിച്ചും ഈ വർഷത്തെ പ്രവേശനോത്സവം ആഘോഷമാക്കി.

ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാജേഷ് സാർ കുട്ടികൾക്ക് ആശംസ നേർന്നു. പി ടിം എ പ്രസിഡൻ്റ് ശ്രീമതി മായ ഡേവിഡ് പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. കുട്ടികൾക്കു ആശംസ നേർന്നു.