സുന്ദരമാണെന്റെ കുഞ്ഞു പ്രകൃതി
വസന്തങ്ങൾ ചൂടിച്ചമഞ്ഞു നില്ക്കുന്നു
പാറിപ്പറക്കുന്നു ചിത്ര പതംഗം
ഊഞ്ഞാലിലാടിത്തിമർക്കുന്ന കാറ്റ്
മാങ്ങകൾ നല്കുന്ന മുത്തശ്ശിമാവ്
കളകളം പാടിയൊഴുകുന്നരുവി
തളിരിട്ടു നില്ക്കുന്ന കാനനവീഥി
നന്മ നിറഞ്ഞു വിളങ്ങുന്ന ഗ്രാമം
എത്ര മനോഹരമെന്റെ പ്രകൃതി