സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/കുഞ്ഞുമാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞുമാലാഖ

“മോളേ അമ്മൂ , വേഗം വാ നിനക്ക് സ്ക്കൂളില് പോവണ്ടേ.”അമ്മ വിളിക്കുകയാണ്. എഴുന്നേറ്റയുടനെ പൂന്തോട്ടത്തിലേക്ക് പോവുന്നത് അമ്മുവിന് വലിയ ഇഷ്ടമാണ്. അഞ്ചാം ക്ലാസില് പഠിക്കുന്ന അമയ അഥവാ അമ്മുവിന് പ്രകൃതിയെന്നാല് ജീവനാണ്. അവളുടെ പൂന്തോട്ടത്തില് അവള് തന്നെ നട്ടുപിടിപ്പിച്ച ധാരാളം പൂച്ചെടികളുണ്ട്. പനിനീർപ്പൂവ്, മുല്ല, തെച്ചി, കൃഷ്ണകിരീടം,........ ചിത്രശലഭങ്ങളെ അമ്മുവിന് വലിയ ഇഷ്ടമാണ്.അതുകൊണ്ടുതന്നെ അവയെ അകർഷിക്കാനായി നിരവധിപ്രവർത്തനങ്ങള് അവള് തന്റെ പൂന്തോട്ടത്തില് നടത്തുന്നുണ്ട്. അതിനായി അവള് ധാരാളം പൂച്ചെടികള് നട്ടുവളർത്തി. മഞ്ഞപ്പാപ്പാത്തിക്കുവേണ്ടി കണിക്കൊന്ന നടുന്നകാര്യം അവളുടെ ആലോചനയിലുണ്ട്. “ മോളെ വേഗം വാ.”ഇപ്പോള് വിളിച്ചത് അവളുടെ പൊന്നുമുത്തശ്ശിയാണ്. “വേഗം ചെന്നേക്കാം. അടുത്തപ്രാവശ്യം വിളിക്കുക ഒരുപക്ഷെ അമ്മയുടെ ചൂരലായിരിക്കും.” പൂന്തോട്ടത്തിലെ ഒരു റോസാപ്പൂവും പറിച്ച് കിളികളോടും പൂമ്പാറ്റകളോടും റ്റാ റ്റാ പറഞ്ഞ് അവള് വീട്ടിലേക്കോടി. പെട്ടെന്നുതന്നെ റെഡിയായി അവള് സ്ക്കൂളിലേക്ക് പുറപ്പെട്ടു. പോകുംവഴി എന്നും കാണാറുള്ള കിങ്ങിണിയെ തിരക്കുകയാണവള്. നാരായണിയമ്മുമ്മയുടെ വീട്ടിലുള്ള പശുവാണ് കിങ്ങിണി. അതാ നില്ക്കുന്നു കിങ്ങിണി. “എന്താ അമ്മൂമ്മേ സുഖമല്ലേ.” “സുഖത്തിനൊരു കൊറവൂല്യ ന്റെ മോളെ .” അമ്മൂമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. അവളൊരു വായാടിയാണ്. ചിലർ അവളെ വായാടി എന്ന് വിളിക്കുന്നു. ആ നാട്ടിലുള്ള എല്ലാവർക്കും അവളെ വലിയ ഇഷ്ടമാണ്. ഒരു കൊച്ചു ഗ്രാമമാണ് അവളുടേത്. നിരവധിപാടങ്ങളും അവളുടെ ഗ്രാമത്തിലുണ്ട്. ഒരു പാടത്തിനപ്പുറത്താണ് അവളുടെ സ്ക്കൂള്. പാതിവഴിയില് വച്ച് ഓടാന് തുടങ്ങിയത് കൊണ്ടുമാത്രം കൃത്യസമയത്ത് അവള് സ്ക്കൂളിലെത്തി. ക്ലാസ് ആരംഭിച്ചു. ഇന്ന് ടീച്ചർ പഠിപ്പിച്ചത് ശുചിത്വത്തെപ്പറ്റിയും രോഗപ്രതിരോധത്തെപ്പറ്റിയും ചില മനുഷ്യരുടെ പ്രകൃതിക്കിണങ്ങാത്ത പ്രവർത്തനങ്ങളെപ്പറ്റിയും പോഷകസമ്പുഷ്ടമായ ഭക്ഷണത്തിന്െ പ്രാധാന്യത്തേയും കുറിച്ചാണ്. എത്ര ദ്രോഹിച്ചാലും പ്രകൃതി ക്ഷമിക്കും. പക്ഷേ ദ്രോഹത്തിന്റെ സകലസീമകളും ലംഘിച്ചാല് അത് നാശം വിതയ്കും. ക്ലാസിലെ ഓരോ കാര്യങ്ങളും അമ്മു ഓർത്തുകൊണ്ടേയിരുന്നു. അപ്പോഴാണ് ഇന്നത്തെ ചിത്രരചനാ മത്സരത്തെക്കുറിച്ച് അവള് ഓർത്തത്. മത്സരഹാളിലേക്ക് അവള് ഓടിച്ചെന്നു. തന്റെ സ്വന്തം പൂന്തോട്ടത്തിലെ കാഴ്ചകള് തന്നെ അവള് പേപ്പറിലേക്ക് പകർത്തി. അമ്മു ഒരു നല്ല ചിത്രകാരിയാണ്. നിരവധി ചിത്രരചനാമത്സരങ്ങളില് അവള്ക്ക് സമ്മാനം കിട്ടിയിട്ടുണ്ട്. ചിത്രം വരച്ച് മാഷിനെ ഏല്പ്പിച്ച് അവള് പുറത്തേക്ക് വന്നു. അല്പ്പസമയത്തിനുശേഷം റിസല്റ്റ് വന്നു. "ആറാം ക്ലാസുകാരേയും ഏഴാം ക്ലാസുകാരേയും തോല്പ്പിച്ച് ഒരു കൊച്ചുമിടുക്കി അഞ്ചാം തരത്തിലെ അമയ സി ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.” അവള്ക്ക് വലിയ സന്തോഷം തോന്നി. വീട്ടിലേക്കുപോവുന്നവഴി അവള് വായനശാലയില് കയറി. പൂക്കളെക്കുറിച്ചുള്ള ഒരു പുസ്തകമെടുത്ത് വീട്ടിലേക്ക് തിരിച്ചു. വഴിയില്ക്കണ്ട എല്ലാവർക്കും അവള് സമ്മാനം കാണിച്ചുകൊടുത്തു. അവളെ കണ്ടപാടെ മുത്തശ്ശി അകലെനിന്ന് വിളിച്ചു. “എന്റെ പൊന്നുംകട്ടേ വേം വാ”.അമ്മമ്മ അവളെ ചേർത്തുനിർത്തി കവിളിലും നെറുകയിലും മാറിമാറി ഉമ്മ വെച്ചു. ചക്കി അവളുടെ കാലിലുരുമ്മിക്കൊണ്ട് നിന്നു. ചക്കിയെ എടുത്തവള് മടിയില് വച്ചു.രാത്രി ഒരു തണുത്തകാറ്റ് അവളെ തഴുകി. അവളറിയാതെ അവള് ഉറക്കത്തിലേക്ക് വഴുതിവീണു. സ്വപ്നത്തിലെന്നപോലെ അപ്പോഴും അവളുടെ ചുണ്ടില് ഒരു പുഞ്ചിരി മായാതെ കിടക്കുന്നുണ്ടായിരുന്നു...........

ശിവേദ
6 സരസ്വതി വിജയം യു. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ