സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കോറോണയെന്നൊരു സൂക്ഷ്മാണുവുണ്ടത്രേ
കൃമി കീടമെങ്കിലും കൊടും ഭീകരൻ
വില്ലാളി വീരരാം മനുഷ്യരാശിയെ
മുട്ടുകുത്തിച്ച കൊടുംഭീകരൻ

അജയ്യരാകുന്ന ലോകരാജ്യങ്ങൾ
പലരും ഇവനു മുന്നിൽ തോറ്റൊടുന്നു.
കാലങ്ങളായ് അജയ്യരായവരീ
കീടത്തിന്മുന്നിൽ കൈകൂപ്പിടുന്നു.

മരണത്തിന്റെ കറുത്ത കരങ്ങൾ
നിരപരാധികളെ തഴുകിടുന്നു.
നഗരവീഥികളിൽ നാട്ടുവഴികളിൽ
ജീവച്ഛവങ്ങൾ നിറഞ്ഞിടുന്നു.

കൊലയാളിയാകും കോറോണയെ നമു-
ക്കൊറ്റക്കെട്ടായ് പ്രതിരോധിക്കാം
മാലാഖാമാരുള്ള മലയാള നാട്ടിൽ
കൊറോണ വൈറസ്സിനു സ്ഥാനമില്ല

വ്യഗ്രതയല്ല ജാഗ്രത വേണം
പേടികൂടാതെ നാം നേരിടണം
നന്മകൾ പൂക്കുന്ന നാളേക്ക് വേണ്ടി
അതിജീവിക്കാം നമുക്കീ മഹാമാരിയെ

ഏബൽ ജോൺ സാം
9 A സമൂഹം.എച്ച്.എസ്.എൻ .പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത