സമഗ്ര ശിക്ഷാ കേരള സ്കൂൾ ഇന്നൊവേറ്റീവ് അവാർഡ്

Schoolwiki സംരംഭത്തിൽ നിന്ന്

സമഗ്ര ശിക്ഷാ കേരളം 2022-23 സ്റ്റാഴ്സ് പദ്ധതി പ്രകാരം പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും നൂതന വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനും ആവശ്യമായ സാമ്പത്തിക-അക്കാദമിക പിന്തുണ നൽകുന്നതിനുമായി നടപ്പിലാക്കുന്ന ഇന്നൊവേറ്റീവ് സ്കൂൾ ജില്ലാ തല അവാർഡ് വിദ്യാലയത്തിന് ലഭിച്ചു.

വിദ്യാലയങ്ങൾ ഏറ്റെടുക്കുന്ന നൂതന പ്രവർത്തനങ്ങൾക്കു നൽകുന്ന

സമഗ്ര ശിക്ഷാ കേരളയുടെ ഇന്നൊവേഷൻ സ്കൂൾ ജിലാതല അവാർഡ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ്കുമാറിൽ നിന്നും അനുമോദന പത്രം തിരുവനന്തപുരം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ശരണ്യയിൽ നിന്നും അഭിമാനപൂർവം ഏറ്റുവാങ്ങി. മെമന്റോയും അനുമോദന പത്രവും പതിനായിരം രൂപയുമാണ് അവാർഡ്. 2022-23 അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ BUiLD (Brain Utilization in Learning and Development) എന്ന പ്രവർത്തനത്തിനാണ് അവാർഡ് ലഭിച്ചത്. അധ്യാപകരുടെ ശാക്തീകരണം അതിനായി നടപ്പിലാക്കിയ STEP(School Teachers Empowerment Programme) , വിദ്യാർത്ഥികളെ മികവിലേയ്ക്കുയർത്തുന്നതിന് സഹായിച്ച SCoRE (Students Curriculum oriented Empowerment) , രക്ഷാകർത്താക്കളെ ജീവിതകാല മെന്റേഴ്സായി ഉയർത്തുന്ന PALM(Parents As Lifelong Mentors) എന്നിവ ഉൾപ്പെട്ട പ്രവർത്തനമായിരുന്നു BUiLD .രാവിലെ 10 മണി മുതൽ സമഗ്ര ശിക്ഷാ കേരളയുടെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ നടന്ന സെമിനറിൽ പി ടി എ പ്രസിഡന്റ് ശ്രീ. ബ്രൂസ്, പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ്, എസ് ആർ ജി കൺവീനർ രേഖ റ്റീച്ചർ, വിദ്യാർത്ഥികളായ അപർണ,റിത്യാ എസ് പ്രമോദ് എന്നിവരടങ്ങുന്ന ടീം പങ്കെടുത്തു. വിദ്യാലയത്തിനു വേണ്ടി രേഖ റ്റീച്ചർ BUiLD ന്റെ ഭാഗമായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട സദസിനുമുൻപിൽ അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. ബ്രൂസ്, പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ്, വിദ്യാർത്ഥികളായ അപർണ, റിത്യാ എസ് പ്രമോദ് എന്നിവർ അനുഭവങ്ങൾ കൂട്ടിച്ചേർത്തു. ബഹുമാന്യയായ ഡയറ്റ് ഫാക്കൽറ്റി ഡോ.ഗീതാലക്ഷ്മി റ്റീച്ചർ മോഡറേറ്ററായിരുന്നു. ഗീതാലക്ഷി റ്റീച്ചറിന്റെയും സദസിന്റെയും സംശയങ്ങൾക്ക് വിദ്യാർത്ഥി അപർണയും പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസും വിശദീകരണം നൽകി.... അവാർഡിനായി വിദ്യാലയത്തെ പാകപ്പെടുത്തിയ അധ്യാപകർ ,വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ ,എസ് എം സി ,പി ടി എ ,എം പി ടി എ എന്നിവർക്ക് ഹൃദ്യമായ നന്ദി ....നന്ദി. .......നന്ദി. ......