സംവാദം:സ്കൂൾവിക്കി പഠനശിബിരം - പാലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്

നാമമേഖലകൾ (Name spaces)

ടീം പാലക്കാട്, ഉപയോക്തൃ താളുകളും ഉപയോക്താക്കൾ ശ്രദ്ധക്കുന്ന സ്കൂളുകളുടെ പട്ടികകളും ഉപയോക്താവ് എന്ന നാമമേഖല(Name space)യിലാണ് ചേർക്കേണ്ടത്. സ്കൂൾതാളുകളും അനുബന്ധ ലേഖനങ്ങളും മാത്രമേ മുഖ്യ(Main)നാമമേഖലയിൽ പാടുള്ളൂ. സ്കൂൾ താളുകളുടെ url schoolwiki.in/ജി.എച്ച്.എസ്.എസ് പാലക്കാട് എന്നരീതിയിലാണ് കാണപ്പെടുക. ഇത് മുഖ്യനാമമേഖലയിൽ ഉൾപ്പെടുന്നവയാണ്. ഉപയോക്തൃതാളുകളുടെ url, schoolwiki.in/ഉപയോക്താവ്:Limayezhuvathഎന്നിങ്ങനെയുമാണ് വേണ്ടത്. പാലക്കാട് മാസ്റ്റർട്രെയിനർമാർ ഉണ്ടാക്കിയ ഉപയോക്തൃതാളുകൾ പലതും പ്രധാന നാമമേഖലയിലായിരുന്നു. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. (ഇവയുടെ നാമമേഖലകൾ ശരിയാക്കിയ ഉപയോക്താവ് ആദിത്യന് നന്ദി.)

ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക My Schools എന്നോ മറ്റോ പ്രത്യേക താളിലാണ് ചേർക്കുന്നതെങ്കിൽ അത് അതത് ഉപയോക്തൃതാളിന്റെ ഉപതാളായി മാത്രമേ ചേർക്കാവൂ. ഉദാഹരണം schoolwiki.in/ഉപയോക്താവ്:Mkikku/My Schools ഈ താൾ, Mkikku എന്ന ഉപയോക്താവ് നിർമ്മിച്ചതാണ്. പക്ഷേ ഇത് മുഖ്യ നാമമേഖലയിലാണ് ഉള്ളത്. ഈ താളിൽ Mundursasi, Prasad.ramalingam തുടങ്ങിയ ഉപയോക്താക്കളും മാറ്റം വരുത്തിയതായിക്കാണുന്നു. ഒരു തിരുത്തൽ യുദ്ധത്തിന്റെ പ്രതീതിയാണ് പ്രസ്തുത താളിന്റെ നാൾവഴികൾ പരിശോധിക്കുമ്പോൾ നമുക്കുണ്ടാകുന്നത്. അതുകൊണ്ട് തത്കാലം ഈ താൾ സംരക്ഷിക്കുന്നു. ശശിമാഷ്, പ്രസാദ് മാഷ് എന്നിവരുടെ ഉപയോക്തൃതാളിൽ My Schools എന്ന കണ്ണി ചേർത്തിട്ടുണ്ട്. അതിൽ വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുക. കൂടുതൽ സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടുമല്ലോ.
വിശ്വസ്തതയോടെ
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 10:42, 22 ഡിസംബർ 2020 (IST)

കണ്ടിരുന്നു സർ, ഞങ്ങളിന്നലെ ചർച്ച ചെയ്തു. ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് സർ. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണേ.Latheefkp (സംവാദം) 06:40, 23 ഡിസംബർ 2020 (IST)

സ്കൂൾ ഇൻഫോബോക്സ്

സർ, സ്കൂൾ ഇൻഫോബോക്സിന്റെ കോഡുകൾ ഈ താളിൽ നിന്നുതന്നെ പകർത്തുക. ഇപ്പോൾ നിങ്ങൾ നൽകിയിരിക്കുന്ന കോഡുകൾ പഴയതാണ്. ശ്രദ്ധിക്കുമല്ലോ.

സസ്നേഹം
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 10:55, 23 ഡിസംബർ 2021 (IST)