സംവാദം:ലിറ്റിൽ കൈറ്റ്സ്/2025
ദൃശ്യരൂപം
ലിറ്റിൽ കൈറ്റ്സ് സമ്മർക്യാമ്പ് ജിവിഎച്ച്എസ്എസ് കുറുമാത്തൂർ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ ഏകദിന സമ്മർ ക്യാമ്പ് 31/05/2025 ന് സ്കൂളിൽ വെച്ച് നടന്നു .എക്സ്റ്റേണൽ ആർ പിയായി GHS കാലിക്കടവിലെ കെ സിറാജുദ്ദീൻ സർ ക്യാമ്പിന് നേതൃത്വംനൽകി.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ റസിയ പി പി, രേഖ കെ.ആർ മുതലായവരുടെ പങ്കാളിത്തവും ക്യാമ്പിനെ സജീവമാക്കി. കുട്ടികളുടെ ഇടപെടലും അവതരണവും ക്യാമ്പിനെ രസകരമാക്കിത്തീർത്തു. സർഗ്ഗാത്മകമായ റീൽസുകളും ഷോർട്സുകളും നിർമ്മിച്ച് കുട്ടികൾ ക്യാമ്പ് അവിസ്മരണീയമാക്കി. സമ്മർ ക്യാമ്പ് മൺസൂൺ ക്യാമ്പാക്കി മാറ്റിയതിൻ്റെ സന്തോഷത്തിൽ വൈകുന്നേരത്തോടെ എല്ലാവരും പിരിഞ്ഞു.